സംഗീത പരിപാടിക്കിടെ ഗായിക അഞ്ജു ജോസഫിനൊപ്പം വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കിട്ട് ആരാധകന്‍. തിരുവനന്തപുരം എസ്എംസിഎസ്‌ഐ മെഡിക്കല്‍ കോളേജില്‍ നടന്ന സംഗീത പരിപാടിയിലാണ് സദസിലുണ്ടായിരുന്ന ആരാധകനെ അഞ്ജു വേദിയിലേക്ക് ക്ഷണിച്ചതും തനിക്കൊപ്പം പാടിച്ചതും. വൈഷ്ണവ് സതീഷാണ് അഞ്ജുവിനൊപ്പം പാടിയത്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ടാണ് വൈഷ്ണവ് അഞ്ജുവിനൊപ്പം പാടിയത്. മറ്റൊരു ഹിന്ദി പാട്ടും വൈഷ്ണവ് പാടിയിരുന്നു. എന്ത് രസായിട്ടാ പാടിയത്, രോമാഞ്ചം വന്നുവെന്ന് പറഞ്ഞ് അഞ്ജു വൈഷ്ണവിനെ അഭിനന്ദിക്കുകയും ആലിംഗനം ചെയ്യുന്നുമുണ്ട്. വൈഷ്ണവിന്റെ വാക്കുകളിലേക്ക്:
''പ്രിയപ്പെട്ട അഞ്ജു ജോസഫ്, ജീവിതകാലത്തേക്കുള്ള ഓര്‍മ സമ്മാനിച്ചതിന് നന്ദി. ആ ദിവസം സംഭവിച്ചത് എന്തെന്ന് എനിക്കിപ്പോഴും പൂര്‍ണമായി ഉള്‍ക്കൊള്ളാനായിട്ടില്ല. ഞാന്‍ വളര്‍ന്നകാലം മുഴുവന്‍ ആരാധിച്ചിട്ടുള്ള ഒരാള്‍ക്കൊപ്പം പാടാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. സ്റ്റാര്‍ സിങറില്‍ നിങ്ങളെ കണ്ടത് മുതല്‍, യൂട്യൂബില്‍ നിങ്ങളുടെ കവറുകള്‍ കേട്ട് ആരാധിച്ചത് വരെയും, ഒരു ദിവസം നിങ്ങള്‍ക്കൊപ്പം വേദി പങ്കിടാനാകുമെന്ന് ഞാന്‍ ചിന്തിച്ചിട്ടേയില്ല.
നിങ്ങള്‍ എളിമയും അനുതാപവുവുമുള്ള ആത്മാവാണ്. നിങ്ങള്‍ ഇനിയും വലിയ ഉയരങ്ങളിലെത്തുന്നത് കാണാനാകട്ടെ സത്യസന്ധമായി തന്നെ ഞാന്‍ ആശംസിക്കുന്നു.
സ്റ്റേജില്‍ നിന്നും ഒരാളെ വേദിയിലേക്ക് ക്ഷണിക്കുന്നത് നിങ്ങള്‍ ഒരിക്കലും നിര്‍ത്താതിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കത് ചെറുതായിരിക്കാം. പക്ഷെ മറ്റൊരാള്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്തൊരു അനുഭവമായത് മാറും.
എന്റെ എംബിബിഎസ് യാത്രയ്ക്ക് ഏറ്റവും മനോഹരമായൊരു അവസാനമാണ് നിങ്ങള്‍ നല്‍കിയിരിക്കുന്നത്. ഓര്‍മകളുടേയും സംഗീതത്തിന്റെയും അനുഭവങ്ങളുടേയും അഞ്ച് വര്‍ഷത്തിന് ശേഷം, ഞആന്‍ ഏറെക്കാലമായി ആരാധിച്ചിരുന്നൊരാള്‍ക്കൊപ്പം വേദി പങ്കിടാനായത് എന്റെ ജീവിതത്തിലെ ഈ മനോഹരമായ അധ്യായത്തിന് ലഭിച്ച ഏറ്റവും മികച്ച പര്യാവസാനമായിരുന്നു.
ചില നിമിഷങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. ഇത് എന്നും അത്തരത്തിലൊന്നാകും. ഒരു സ്വപ്‌നം യഥാര്‍ത്ഥ്യമാക്കിയതിന് നന്ദി. എന്റെ സുഹൃത്തുക്കള്‍ക്കും ജൂനിയേഴ്‌സിനും സീനിയേഴ്‌സിനും എല്ലാവര്‍ക്കും പ്രത്യേകം നന്ദി. നിങ്ങളില്ലാതെ ഞാന്‍ ഒന്നുമല്ല. എല്ലാവരോടും സ്‌നേഹം''.
പിന്നാലെ വിഡിയോയ്ക്ക് കമന്റുമായി അഞ്ജുവുമെത്തിയിട്ടുണ്ട്. ഓ മൈ ഗോഡ്! സ്‌റ്റേജിലേക്ക് വന്നതിനും ഞങ്ങള്‍ക്കൊപ്പം പാടിയതിനും നന്ദി. പാട്ടിലും മെഡിക്കല്‍ ഫീല്‍ഡിലും നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും'' എന്നായിരുന്നു അഞ്ജുവിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates