Anna Ben ഇൻസ്റ്റ​ഗ്രാം
Entertainment

'അച്ഛന്റെ പേര് വച്ച് നായരാണോ എന്ന് ചോദിക്കും'; സ്കൂൾ കാലം മുതൽ നേരിട്ട ചോദ്യത്തെക്കുറിച്ച് അന്ന ബെൻ

എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്.

സമകാലിക മലയാളം ഡെസ്ക്

'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രം​ഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന ബെൻ. തമിഴിലും സജീവമാണ് അന്നയിപ്പോൾ. പാൻ ഇന്ത്യൻ ചിത്രമായ കൽക്കി 2898 എഡി എന്ന ചിത്രത്തിലും അന്ന പ്രധാന വേഷത്തിലെത്തിയിരുന്നു. ഇപ്പോഴിതാ സ്കൂൾ കാലം ഘട്ടം മുതൽ താൻ പലരിൽ നിന്നായി കേട്ടിട്ടുള്ള ഒരു ചോദ്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് അന്ന.

തന്റെ പേരിനെ ചൊല്ലി ആളുകൾക്കുണ്ടാകുന്ന സംശയത്തെക്കുറിച്ചാണ് അന്ന പങ്കുവച്ചത്. വെണ്ണല ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് അന്ന ഇക്കാര്യം പറഞ്ഞത്. അന്നയുടെ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. "അന്ന ബെൻ എന്തിനാണ് ഒരു അമ്പലത്തിന്റെ ഉദ്ഘാടനത്തിന് വന്നിരിക്കുന്നതെന്ന് എന്നോട് കുറച്ചു പേർ ചോദിച്ചു.

എന്റെ അച്ഛന്റെ പേര് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ട്. ബെന്നി പി നായരമ്പലം. അപ്പോൾ എന്താ നായരാണോ എന്ന് ഇടയ്ക്ക് ആളുകൾ എന്നോട് ചോദിക്കും. പക്ഷേ അന്ന ആണല്ലോ.. ഇതൊന്നും തമ്മിൽ ചേരുന്നില്ല. അപ്പോൾ ഇനി അന്നപൂർണ ആണോ. ഇങ്ങനെ കുറേ ചോദ്യങ്ങൾ സ്കൂൾ മുതൽ ഞാൻ കേൾക്കാറുണ്ട്".- അന്ന ബെൻ പറഞ്ഞു.

നടി ​ഗൗരി കിഷനും നടൻ കൈലാഷും അന്നയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തിരുന്നു. കിഷോർ രാജ്കുമാർ സംവിധാനം ചെയ്യുന്ന റൊമാന്റിക്- കോമഡി ചിത്രമാണ് അന്നയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 'കോയമ്പത്തൂർ മാപ്പിളൈ' എന്നാണ് ചിത്രത്തിന്റെ പേര്. അതോടൊപ്പം 'കോൺ സിറ്റി' എന്ന തമിഴ് ചിത്രവും അന്നയുടേതായി റിലീസിനൊരുങ്ങുന്നുണ്ട്.

Cinema News: Actress Anna Ben on the question she faced since school days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അമേരിക്ക താങ്കളെ സ്നേഹിക്കുന്നു'... മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

മണ്ഡല പുനര്‍നിര്‍ണയം; 'കേന്ദ്രത്തിനെതിരെ ഒന്നിച്ചുനില്‍ക്കണം', പിണറായി വിജയന്റെ പിന്തുണ തേടി രേവന്ത് റെഡ്ഡി

ദീപികയുടെ വാര്‍ഷിക പരിപാടിയില്‍ പ്രതിനിധിയെ അയക്കാതെ ബിജെപി, വിമര്‍ശനം

യുഎഇ യിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും, സ്കൂളുകളുടെ തീരുമാനം ബുധനാഴ്ച

ചെന്നൈയെ 200 കടത്താതെ കൊല്‍ക്കത്ത; ആദ്യ ജയത്തിലേക്ക് അടിക്കണം 193 റണ്‍സ്

SCROLL FOR NEXT