അന്ന ബെൻ Instagram
Entertainment

'ഈ രണ്ട് വർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നത് കണ്ടിട്ടില്ല'; കൈറയായതിന് പിന്നിലെ കഥ പറഞ്ഞ് അന്ന ബെൻ

അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരായാലും പ്രചോദിതരായിപ്പോകും.

സമകാലിക മലയാളം ഡെസ്ക്

കൽക്കി 2898 എഡിയിൽ കൈറ എന്ന കഥാപാത്രമായി നടി അന്ന ബെന്നും എത്തിയിരുന്നു. ഇപ്പോഴിതാ കൽക്കിയുടെ അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് താരം. ഇത് എൻ്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അന്ന കുറിച്ചിരിക്കുന്നത്.

"പുതിയതായി എന്തെങ്കിലും പരീക്ഷിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് കൈറ എന്നിലേക്ക് വരുന്നത്. അതുകൊണ്ടു തന്നെ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ആവേശഭരിതയായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരിക്കുമെന്ന് അന്ന് ഞാൻ കരുതിയില്ല.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിൻ എന്ന ഈ അദ്ഭുത മനുഷ്യനും, എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്തി മൂവീസിനും ഒരുപാട് നന്ദി. നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, കാരണം ഈ രണ്ടു വർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരായാലും പ്രചോദിതരായിപ്പോകും.

ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്. സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയിൽ കൈറയെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്.

ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. അദ്ഭുതകരമായ ആളുകളെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. കൈറയ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, പക്ഷേ സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ്"- അന്ന ബെൻ കുറിച്ചു. കൽക്കി ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള കുറച്ച് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഷൂട്ടിനിടെ താരത്തിന് പരിക്കേറ്റ ചിത്രങ്ങളും കാണാം. "മറ്റെല്ലാ മുഖങ്ങളും ഓർമ്മകളും എന്റെ ഹൃദയത്തിൽ ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു"വെന്നും അന്ന ബെൻ കുറിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT