അന്ന രാജൻ 
Entertainment

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിലൂടെ തനിക്കെതിരെ ഉയരുന്ന ബോഡി ഷെയിമിങ് കമന്റുകൾ തന്നെ വേദനിപ്പിക്കുന്നു എന്ന് നടി അന്ന രാജൻ. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത അന്നയുടെ നൃത്ത വിഡിയോയുടെ താഴെ വന്ന കമന്റുകളിൽ പ്രതികരിക്കുകയായിരുന്നു താരം. വിഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് വെച്ച് ഇത്തരം കമന്റുകൾ ചെയ്ത് വേദനപ്പിക്കരുതെന്നും തൈറോയിഡ് സംബന്ധിയായ അസുഖബാധിതയാണ് താനെന്നും നടി തുറന്നു പറഞ്ഞു.

ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് എന്ന അസുഖമുള്ളതുകൊണ്ട് ശരീരം ചിലപ്പോൾ തടിച്ചും ചിലപ്പോൾ മെലിഞ്ഞും ഇരിക്കുമെന്നും മുഖം വീർക്കുകയും സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാകുമെന്നും അന്ന പറയുന്നു. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വിഡിയോകൾ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

‘നിങ്ങൾക്ക് എന്നെയോ ഞാൻ പോസ്റ്റ് ചെയ്യുന്ന വിഡിയോകളോ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് പറയാം പക്ഷെ ഇതുപോലെയുള്ള കമന്റ് ഇടുന്നതും ആ കമന്റിന് പലരും ലൈക്ക് ചെയ്യുന്നത് കാണുന്നതും വളരെ വേദനാജനകമാണ്. ആ നൃത്ത വിഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന നിരവധി കാര്യങ്ങളുണ്ടായിരുന്നു. ഞാൻ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗത്തിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ്.

ചിലപ്പോൾ എന്റെ ശരീരത്തിന് വീക്കം അനുഭവപ്പെടും അടുത്ത ദിവസം വളരെ മെലിയും, ചിലപ്പോൾ മുഖം വീർക്കുകയും എന്റെ സന്ധികളിൽ നീർവീക്കവും വേദനയും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷമായി ഞാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുകയാണ്. എങ്കിലും എന്റെ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

ഒന്നും ചെയ്യാതെ വീട്ടിൽ ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം ഈ ലോകം എന്റേതു കൂടിയാണ്. നിങ്ങൾക്ക് എന്റെ വിഡിയോകൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് കാണാതിരിക്കുക. ഇത്തരത്തിലുള്ള കമന്റുമായി ദയവായി വരാതിരിക്കുക.

എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി. എന്റെ വസ്ത്രധാരണം കാരണം എൻ്റെ നൃത്തച്ചുവടുകളിൽ പരിമിതി ഉണ്ടായിരുന്നുവെന്നു മാത്രമല്ല വളരെ ചൂടുള്ള കാലാവസ്ഥയായിരുന്നു. പക്ഷേ പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഒരു തടസ്സവുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. എന്റെ പരിമിതികൾ കമന്റു ചെയ്യുന്ന ആരാധകർ മനസിലാക്കുകയും എന്നെ പിന്തുണക്കുന്നത് തുടരുകയും ചെയ്യുമല്ലോ.’’–അന്നയുടെ വാക്കുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT