Anna Rajan 
Entertainment

'ഏഴ് വര്‍ഷം മുമ്പത്തെ മുറിപ്പാടുകള്‍ പേറുന്നു, ഇപ്പോഴവ ഉണങ്ങിക്കൊണ്ടിരിക്കുന്നു'; അന്ന രാജന്‍ പറയുന്നു

അന്ന കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങളും റീലുകളുമൊക്കെ വൈറലായി മാറാറുണ്ട്. ഉദ്ഘാടന വേദികളിലേയും താരമാണ് അന്ന. അങ്കമാലി ഡയറീസിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് അന്ന രാജന്‍. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മൊത്തം ലിച്ചിയായി മാറുകയായിരുന്നു അന്ന രാജന്‍.

സോഷ്യല്‍ മീഡിയില്‍ സജീവമായ അന്ന കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. തന്റെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അന്ന പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ''എഴ് വര്‍ഷത്തെ മുറിപ്പാടുകള്‍ പേറുന്നുണ്ട്. എങ്കിലും അവ മനോഹരമായി ഉണങ്ങിക്കൊണ്ടിരിക്കുന്നു'' എന്നാണ് അന്ന കുറിച്ചത്.

കുറിപ്പിനൊപ്പം പച്ചപ്പ്, ജീവിതം, ഹീലിംഗ്, വളര്‍ച്ച, സമാധാനം, സെല്‍ഫ് ലവ് തുടങ്ങിയ ഹാഷ്ടാഗുകളും പങ്കുവെക്കുന്നുണ്ട് അന്ന രാജന്‍. സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ബോഡി ഷെയ്മിങ് നേരിടേണ്ടി വന്ന താരമാണ് അന്ന രാജന്‍. എന്നാല്‍ അതിലൊന്നും തളരാതെ മുന്നോട്ട് പോവുകയാണ് താരം. നേരത്തെ തനിക്ക് ഹാഷിമോട്ടോ തൈറോയിസൈഡിസ് എന്ന അസുഖമാണെന്ന് അന്ന തുറന്ന് പറഞ്ഞിരുന്നു.

'ഓട്ടോ ഇമ്മ്യൂണ്‍ തൈറോയ്ഡ് എന്ന അസുഖബാധിതയാണ് താന്‍. ഇതിന്റെ ഫലമായി ശരീരം ചിലപ്പോള്‍ തടിച്ചും ചിലപ്പോള്‍ മെലിഞ്ഞും ഇരിക്കും. മുഖത്തിന്റെ രൂപം മാറുന്നതും സന്ധികളിലെ വീക്കവും വേദനയും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ താന്‍ രോഗബാധിതയെന്ന് കരുതി ഒന്നും ചെയ്യാതിരിക്കുന്നില്ല. തന്റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ട,' എന്നായിരുന്നു അന്ന പറഞ്ഞത്.

Anna Rajan emotional words about scars of 7 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്?

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 1,13,760രൂപയായി

'കോടികൾ, 550 വണ്ടി.. എന്നൊക്കെ പറയും, ദുൽഖറിന് അദ്ദേഹത്തിന്റേതായ സ്ട്ര​ഗിൾ ഉണ്ട്; നമ്മളെപ്പോലെ ചിന്തിക്കുന്ന ഒരാളാണ് അദ്ദേഹം'

ആനപ്രേമികളുടെ പ്രിയപ്പെട്ട രാമകൃഷ്ണ ഗുപ്തൻ അന്തരിച്ചു; വിജയ്‌യെയും പാറുക്കുട്ടിയമ്മയേയും തനിച്ചാക്കി മടക്കം

കൊച്ചിൻ ഷിപ്പ്‌യാർഡിൽ അവസരം; 139 ഒഴിവുകൾ, ഡിപ്ലോമ, ബിരുദം യോഗ്യതകൾ, ഇപ്പോൾ അപേക്ഷിക്കാം!