Anoop Menon വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'എന്റെ കരിയറാണ്, മാം വരണം. ഇല്ലെങ്കില്‍ എനിക്ക് ഈ സിനിമ നഷ്ടമാകും. എന്റെ ജീവിതം തന്നെ നഷ്ടമപ്പെടുമെന്നൊക്കെ പറഞ്ഞു'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങിയ പല മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട് അനൂപ് മേനോന്‍. ടെലിവിഷനില്‍ നിന്നുമാണ് അനൂപ് മേനോന്‍ സിനിമയിലേക്ക് എത്തുന്നത്. കരിയറില്‍ ഏറെ പ്രതിസന്ധികളും വെല്ലുവിളികളും അദ്ദേഹത്തിന് താണ്ടേണ്ടി വന്നിട്ടുണ്ട്.

തന്റെ രണ്ടാമത്തെ സിനിമയുടെ സെറ്റില്‍ വച്ച്, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചിരുന്ന സീനത്ത് അമന്‍ സെറ്റിലേക്ക് വരാന്‍ വിസമ്മതിച്ചതിനെക്കുറിച്ചും താന്‍ അവരുടെ കാല് പിടിച്ച് സംസാരിച്ചതിനെക്കുറിച്ചും തുറന്നു പറയുകയാണ് അനൂപ് മേനോന്‍. സുജിത് ഭക്തന് നല്‍കിയ അഭിമുഖത്തിലാണ് അനൂപ് മേനോന്‍ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

''മോക്ഷം എന്നൊരു സിനിമയുണ്ടായിരുന്നു. സീനത്ത് അമനായിരുന്നു ഒപ്പം. അതിന് വേണ്ടി ഡല്‍ഹി എയര്‍പ്പോര്‍ട്ടിലെത്തുമ്പോള്‍ സീനത്ത് അമന്‍ ഒരു കാരണവശാലും വരില്ല എന്ന് ശാഠ്യം പിടിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നും അഷ്‌കബാദിലേക്ക് ഒരു ഫ്‌ളൈറ്റും, അവിടെ നിന്നും മല്‍മട്ടിയിലേക്ക് ഒരു ഫ്‌ളൈറ്റുമാണ്. എന്റെ രണ്ടാമത്തെ സിനിമയാണ്. അതും സീനത്ത് അമനെ പോലൊരു ഇതിഹാസ താരത്തോടൊപ്പം.

പ്രൊഡക്ഷന്‍ നോക്കുന്ന ബദറുക്ക വന്ന് കൊച്ചേ ഇംഗ്ലീഷ് വല്ലോം അറിയുമോ എന്ന് ചോദിച്ചു. അത്യാവശ്യം സംസാരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അവരുടെ അടുത്ത് പോയി. അവര്‍ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തിരിക്കുകയാണ്. ഞാനാണ് കൂടെ അഭിനയിക്കുന്നത്, എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു. ഇതെന്റെ രണ്ടാമത്തെ പടമാണ്. നിങ്ങള്‍ വന്നില്ലെങ്കില്‍ എനിക്ക് ഈ പടമില്ല എന്ന് ഞാന്‍ പറഞ്ഞു.

മിസ്റ്റര്‍ മേനോന്‍, ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഇക്കണോമിയില്‍ യാത്ര ചെയ്തിട്ടില്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ശരിയായിരിക്കും. അവര്‍ യാത്ര ചെയ്തിട്ടുണ്ടാകില്ല. നമ്മുടെ മലയാളം സെറ്റപ്പല്ലേ, 2003 ആണ് സമയം. അന്ന് എല്ലാവര്‍ക്കും ഇക്കണോമിയായിരിക്കും. ഞാന്‍ അവരുടെ കയ്യും കാലും പിടിച്ചു. എന്റെ കരിയറാണ്, മാം വരണം. ഇല്ലെങ്കില്‍ എനിക്ക് ഈ സിനിമ നഷ്ടമാകും. എന്റെ ജീവിതം തന്നെ നഷ്ടമപ്പെടുമെന്നൊക്കെ പറഞ്ഞു. ചുമ്മാ അങ്ങ് പറഞ്ഞതാണ്. അങ്ങനൊന്നും സംഭവിക്കില്ലെങ്കിലും. അങ്ങനെ അവരെ പിടിച്ചു വലിച്ചു കൊണ്ടു വന്നു''.

Anoop Menon recalls how he begged to an actress to act in his movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്

​Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം

'അശ്വിന്‍ ഐടി ജോലി രാജിവച്ചു, ഇപ്പോള്‍ ഓ ബൈ ഓസിയുടെ സിഇഒ'; എന്തുകൊണ്ട് രാജിവച്ചുവെന്നും ദിയ കൃഷ്ണ