'വിസ്മയം... കളറാക്കി', 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്'

കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാമെന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു
Bus
Bus
Edited By:
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ യൂണിഫോം കളര്‍ കോഡ് പിന്‍വലിക്കാൻ തീരുമാനം. ടൂറിസ്റ്റ് ബസുകളുടെ വെള്ളനിറം പിൻവലിച്ചത് വ്യക്തമാക്കി, 'വിസ്മയം... കളറാക്കി' എന്നാണ് മന്ത്രി സി.പി ജോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. 'മൊയ്തീനേ, ആ പെയിന്റ് ഇങ്ങെടുക്ക്' എന്നും പോസ്റ്റില്‍ പറയുന്നു.

ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത വെള്ള നിറം പിന്‍വലിക്കാനുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നല്‍കിയിരുന്നു. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാമെന്ന് ഗതാഗത വകുപ്പ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

റോഡ് സുരക്ഷ മുന്‍നിര്‍ത്തി ബസുകളില്‍ സിനിമാ താരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍, കേരള മോട്ടോര്‍ വാഹന ചട്ടം 264 പ്രകാരം 2021 ഓഗസ്റ്റ് 11 നാണ് കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഏകീകൃത കളര്‍ കോഡ് നടപ്പാക്കിയത്.

Summary

Decision taken to withdraw the uniform colour code for contract carriage vehicles in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER