Ansiba Hassan ഇൻസ്റ്റ​ഗ്രാം
Entertainment

സ്റ്റേഷനില്‍ വിളിച്ചു വരുത്തി തടഞ്ഞു വച്ചു; പൊലീസിനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി അന്‍സിബ

തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

നിലപാട് കടുപ്പിച്ച് അന്‍സിബ. പൊലീസിനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി നടി അന്‍സിബ. തൃപ്പൂണിത്തുറ സബ് ഇന്‍സ്‌പെക്ടര്‍ രേഷ്മയ്‌ക്കെതിരെയാണ് അന്‍സിബയുടെ പരാതി. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നാണ് പരാതി. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അന്‍സിബ ആരോപിക്കുന്നു.

ലക്ഷ്മി പ്രിയയുടെ പരാതിയില്‍ തന്നെ വിളിച്ചുവരുത്തി സ്റ്റേഷനില്‍ വെച്ച് അവഹേളിച്ചുവെന്നും അന്‍സിബ പറയുന്നു. വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ ഭീഷണിപ്പെടുത്തിയെന്നും അന്‍സിബയുടെ പരാതിയില്‍ പറയുന്നുണ്ട്. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.

അതേസമയം അന്‍സിബയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അമ്മ കത്ത് നല്‍കിയിരുന്നു. പിന്നാലെ അന്‍സിബ മറുപടി നല്‍കുകയും ചെയ്തു. തന്റെ പരാതി കേള്‍ക്കാന്‍ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്നാണ് അന്‍സിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്‍, മാല പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നാണ് ആവശ്യം.

ഇവരില്‍ ആരെങ്കിലും ലഭ്യമാകാതിരിക്കുകയോ താല്പര്യമില്ലായ്മ പ്രകടിപ്പിക്കുകയോ ചെയ്താല്‍, തന്നോട് കൂടി ആലോചിച്ച ശേഷം മറ്റ് ബദല്‍ അംഗങ്ങളെ തീരുമാനിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഹിയറിങ് നടപടികള്‍ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യണമെന്നും ഈ റെക്കോര്‍ഡിങ്ങുകള്‍ അമ്മയുടെ ഔദ്യോഗിക രേഖകളില്‍ സൂക്ഷിക്കേണ്ടതും, അതിന്റെ പകര്‍പ്പുകള്‍ തനിക്കും ഈ വിഷയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എതിര്‍കക്ഷികള്‍ക്കും നല്‍കണമെന്നും അന്‍സിബ ആവശ്യപ്പെട്ടു.

Ansiba Hassan complaints against Lakshmi Priya and Police to Chief Minister.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ആകാശത്തൊട്ടില്‍ പൊട്ടിവീണു; നിരവധിപേര്‍ക്ക് പരിക്ക്

സ്ത്രീകളിൽ തൈറോയ്ഡ് തിരിച്ചറിയാൻ വൈകുന്നതെന്തുകൊണ്ട്? തിരിച്ചറിയാതെ പോകുന്ന ലക്ഷണങ്ങൾ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 625 lottery result

ട്വിഷ ശര്‍മയുടെ ദുരൂഹമരണം; മുന്‍ ജില്ല ജഡ്ജി അറസ്റ്റ് ചെയ്ത് സിബിഐ; മരുമകളെ പീഡിപ്പിച്ചു

ശ്വാസമെടുക്കാൻ പോലുമാകില്ല, 4 മിനിറ്റിൽ മരണം ഉറപ്പ്; പർവ്വതാരോഹകരെ വിറപ്പിക്കുന്ന 'ഡെത്ത് സോൺ'

SCROLL FOR NEXT