

സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്‍ക്കെതിരെ നടന്‍ ആന്റണി വര്‍ഗീസ്. തന്റെ പുതിയ ചിത്രം കാട്ടാളനെക്കുറിച്ച്, തന്റെ ആരാധകരുടേതെന്ന പേരില്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്ന പേജിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ആന്റണി വര്‍ഗീസ് ഫാന്‍സ് ക്ലബ് എന്ന ഫെയ്‌സ്ബുക്ക് പേജിനെതിരെയാണ് പെപ്പെ രംഗത്തെത്തിയിരിക്കുന്നത്.
വ്യാജ ഫാന്‍സ് പേജില്‍ വന്ന പോസ്റ്റും താരം പങ്കുവച്ചിട്ടുണ്ട്. പെപ്പെയുടെ ചിത്രം കാട്ടാളനെ തകര്‍ക്കാന്‍ ദൃശ്യം 3യുടെ പിആര്‍ ടീം മോശം റിവ്യു നല്‍കുന്നുവെന്നാണ് പേജിലെ പോസ്റ്റില്‍ പറയുന്നത്. ദൃശ്യം 3യെ സീരിയില്‍ നിലവാരം പോലുമില്ലാത്ത സിനിമയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.
''കാട്ടാളന്‍ സിനിമയെ ചില ഗൂഢ ആള്‍ക്കാര്‍ മനപ്പൂര്‍വ്വം നെഗറ്റീവ് പറഞ്ഞ് പോസ്റ്റ് ഇട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഒരാഴ്ച മുമ്പ് ഇറങ്ങിയ ഒരു സീരിയല്‍ നിലവാരം പോലും ഇല്ലാത്ത ദൃശ്യം 3യുടെ പിആര്‍ ടീം മാത്രം ആണ് അവര്‍. അവരുടെ മോശം റിവ്യു ആരും വിശ്വസിക്കരുത്'' എന്നാണ് ആന്റണി വര്‍ഗീസ് ഫാന്‍സ് ക്ലബ് പേജില്‍ വന്നിരിക്കുന്ന പോസ്റ്റ്.
എന്നാല്‍ തനിക്കും തന്റെ ആരാധകര്‍ക്കും ഈ പേജുമായി യാതൊരു ബന്ധവുമില്ലെന്ന് പെപ്പെ വ്യക്തമാക്കി. ഈ പേജില്‍ വരുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും പെപ്പെ അറിയിച്ചു. ബോധപൂര്‍വ്വം വിവാദമുണ്ടാക്കാന്‍ സൃഷ്ടിച്ച പേജാണിതെന്നും താരം പറയുന്നു.
''എന്റെ ഫാന്‍ പേജ് എന്ന പേരില്‍ ഒരു വ്യാജ ഫെയ്‌സ്ബുക്ക് പേജിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഈ പേജിന് ഞാനുമായോ എന്റെ ആരാധകരുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കുന്നു. അനാവശ്യമായ ആരോപണങ്ങളും നാടകീയതയും സൃഷ്ടിക്കാനായി ബോധപൂര്‍വ്വം വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണിവര്‍. ഇവിടെ പോസ്റ്റ് ചെയ്യുന്നതൊന്നും വിശ്വസിക്കുകയോ പങ്കുവെക്കുകയോ ഇതുമായി ഇടപെടുകയോ ചെയ്യരുത്. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് നന്ദി. സുരക്ഷിതരായിരിക്കൂ'' എന്നാണ് പെപ്പെയുടെ പ്രതികരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates