Antappante Athbutha Pravarthikal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വിപിൻ അറ്റ്‌ലി ചിത്രം 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ' തിയറ്ററുകളിലേക്ക്; ​ഗാനം പുറത്ത്

കോമഡി ഫാന്റസി ജോണറിലാണ് ചിത്രം എത്തുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഹോംലി മീൽസ്’, ‘ബെൻ’, ‘പൊമ്പളൈ ഒരുമൈ’, ‘മ്യൂസിക്കൽ ചെയർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിപിൻ അറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ "എന്ന ചിത്രത്തിലെ ​ഗാനം പുറത്ത്. കോമഡി ഫാന്റസി ജോണറിലാണ് ചിത്രം എത്തുന്നത്.

വിപിൻ അറ്റ്ലി എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് നിരഞ്ജൻ സുരേഷ് ആലപിച്ച ഗാനമാണ് റിലീസായത്. ചിത്രം ഉടനെ തന്നെ തിയറ്ററുകളിലെത്തും. വിപിൻ അറ്റ്‌ലി, സാജിദ് യഹ്യ എന്നിവരോടൊപ്പം ഡൊമിനിക്, കലേഷ് കണ്ണാട്ട്, ജെറി ജെക്കബ്, സൂരജ് ടോം, രഞ്ജിനി മേനോൻ, ശർമാജി, ജോസ് മുനമ്പം, മോസപ്പൻ,

ഡിക്സൺ പൊടുത്താസ്, ഷാഫി ചെമ്മാട്, ഉണ്ണി ശിവപാൽ, ട്വിങ്കിൾ ജോബി, മഞ്ജുശ്രീ, ശ്രീജ ദാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാക്രോം പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് അനിമ നിർവഹിക്കുന്നു. എഡിറ്റിംഗ് -രാജേഷ് കോടോത്ത്, ഗോപകുമാർ നമ്പ്യാർ, പിആർഒ- എ എസ് ദിനേശ്.

Cinema News: Antappante Athbutha Pravarthikal video song out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിതീവ്ര ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, സംസ്ഥാനത്ത് ശക്തമായ മഴ, പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 530 lottery result