Antony Varghese 
Entertainment

'ലാലേട്ടനെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല, അവന്മാരുടെ കാല് തല്ലിയൊടിക്കും'; പൊട്ടിത്തെറിച്ച് പെപ്പെ

വിവരമുള്ള ആരെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്യുമോ? ഒറിജിനല്‍ പ്രൊഫൈലിന്‍ നിന്നും ചെയ്തൂടേ? എന്തിനാണ് ഒളിച്ചിരുന്നത് ചെയ്യുന്നത് ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് നടന്‍ ആന്റണി വര്‍ഗീസ്. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3യേയും ചിത്രത്തിന്റെ പിആര്‍ ടീമിനേയും അപമാനിക്കുന്ന തരത്തില്‍ തന്റെ ആരാധകരുടേതെന്ന് അവകാശപ്പെടുന്ന വ്യാജ പേജില്‍ വന്ന പോസ്റ്റിനെതിരെ കഴിഞ്ഞ ദിവസം പെപ്പെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍.

വണ്‍ ടു ടോക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പുതിയ ചിത്രം കാട്ടാളന്റെ ടീമിനൊപ്പം നല്‍കിയ അഭിമുഖത്തിലാണ് പെപ്പെയുടെ പ്രതികരണം. തന്റെ ആരാധകര്‍ അങ്ങനെ ചെയ്യില്ലെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ തന്നെ അവരുടെ കാല് തല്ലിയൊടിക്കുമെന്നാണ് പെപ്പെ പറയുന്നത്. ആ വാക്കുകകളിലേക്ക്:

'അത് കണ്ടപ്പോള്‍ എനിക്ക് വളരെ വിഷമം തോന്നി. നമ്മള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന, ചെറുപ്പം മുതല്‍ സിനിമകള്‍ കണ്ടിട്ടുള്ള, ഏറ്റവും കടുതല്‍ ആരാധിക്കുന്ന ഒരാളപ്പെറ്റി എന്റെ ഫോട്ടോ വച്ച് ഫേക്ക് പേജില്‍ മോശമായി എഴുതിയിരിക്കുകയാണ്. അടുത്തിടെ ഇറങ്ങിയ ദൃശ്യം 3യെക്കുറിച്ചാണ് മോശമായി എഴുതിയിരിക്കുന്നത്. കണ്ടപ്പോള്‍ എനിക്ക് വിഷമമായി. വിവരമുള്ള ആരെങ്കിലും ആരെങ്കിലും അങ്ങനെ ചെയ്യുമോ?

ഫാന്‍സ് ക്ലബ് അങ്ങനെ ചെയ്തുവെന്നാണ് പറയുന്നത്. ശരിക്കും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാത്തിന്റേയും കാല് ഞാന്‍ തല്ലിയൊടിക്കും. ഒരിക്കലും ചെയ്യില്ല. വിവരമുള്ള ആരും ചെയ്യില്ല. എനിക്ക് ആദ്യം വിഷമമായി. പിന്നെ ദേഷ്യം വന്നു. പിന്നീട് ലാലേട്ടന്‍ ഫാന്‍സുമായി ബന്ധപ്പെട്ടു. അവര്‍ക്കും സത്യം മനസിലായി. ചെക്ക് ചെയ്താല്‍ മനസിലാകും. ചെക്ക് ചെയ്തപ്പോള്‍ അങ്ങനൊരു പേജ് തന്നെ ഇല്ല. ആരോ മനപ്പൂര്‍വ്വം ചെയ്യുന്നതാണ്.

തലയ്ക്ക് ബോധമില്ലാത്ത ആരോ ചെയ്യുന്നതാണ്. എന്തിനാണ് ഇങ്ങനൊക്കെ ചെയ്യുന്നത്. ഞാന്‍ ലാലേട്ടനെക്കുറിച്ച് അങ്ങനെ പറഞ്ഞുവെന്ന രീതിയിലാണ് പുറത്തേക്ക് വാര്‍ത്ത വരിക. ഒരിക്കലും സംഭവിക്കാത്ത കാര്യം ഞാന്‍ ചെയ്തുവെന്ന് വരികയാണ്. ഇതേപ്പോലെ എന്തൊക്കയോ കറങ്ങി നടക്കുന്നുണ്ട്. എന്തിനാണ് ഒരു സിനിമ ഇറങ്ങുമ്പോള്‍ ഇങ്ങനൊക്കെ ചെയ്യുന്നത്. ആട്ടിന്‍ തോലിട്ട ചെന്നായകള്‍ വന്ന് ആടുകളെ പിടിച്ച് തിന്നുന്ന പരിപാടിയാണ്.

ലാലേട്ടന്‍ ഫാന്‍സ് മാത്രമല്ല സാധാരണ പ്രേക്ഷകര്‍ പോലും നമ്മുടെ സിനിമയ്‌ക്കെതിരെ തിരിയും. ഓ അവന്‍ അങ്ങനെ പറഞ്ഞോ എന്നാകും ചിന്തിക്കുക. എനിക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അതിലും നല്ലത് നേരെ മുന്നില്‍ വന്ന് പറഞ്ഞൂടേ? ഒറിജിനല്‍ പ്രൊഫൈലിന്‍ നിന്നും ചെയ്തൂടേ? എന്തിനാണ് ഒളിച്ചിരുന്നത് ചെയ്യുന്നത്. സിനിമ ഇന്‍ഡസ്ട്രിയ്ക്ക് തന്നെ മോശമാണിത്'.

Antony Varghese Pepe slams fake fans page. Says he or his actual fans will never say something against Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'എന്റെ പ്രിയപ്പെട്ട സുഹൃത്തിന് എല്ലായപ്പോഴും താങ്ങും തണലുമായിരുന്നു'; അജിത്തിന്റെ അമ്മയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി വിജയ്

ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാം; അവസരമൊരുക്കി റൊണാൾഡോ, ഇന്ത്യയിൽ ലഭിക്കില്ല?

കാലവര്‍ഷം അഞ്ച് ദിവസത്തിനുളളില്‍ കേരളത്തില്‍

ടീ ഷര്‍ട്ടും മാസ്‌കും ധരിച്ച് എത്തിയപ്പോള്‍ ആളെ മനസിലായില്ല; സ്‌പെഷല്‍ ദര്‍ശനത്തിന് ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയത് 4000 രൂപ

SCROLL FOR NEXT