Entertainment

അനുസിത്താരയ്ക്കൊപ്പം നൃത്തം ചെയ്യുന്ന മുത്തശ്ശി, അമ്പരപ്പിച്ച് ശ്യാമള സേവ്യർ; വിഡിയോ

നടിയും നർത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ ഡാൻസ് വിഡിയോകളിലൂടെ അമ്പരപ്പിക്കാറുള്ള താരമാണ് അനു സിത്താര. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നത് താരത്തിന്റെ പുതിയ വിഡിയോ ആണ്. നടിയും നർത്തകിയുമായ ശ്യാമള സേവ്യറിനൊപ്പമാണ് അനുവിന്റെ പുതിയ വിഡിയോ. ഇരുവരുടേയും ചുവടുകളും ഭാവങ്ങളും ആരാധകരുടെ മനംകവരുകയാണ്. 

‘കണ്ണെഴുതി പൊട്ടും തൊട്ട്' എന്ന ചിത്രത്തിലെ 'ഹരിചന്ദന മലരിലെ' എന്ന പാട്ടിനൊപ്പമാണ് അനു സിത്താരയും ശ്യാമളയും നൃത്തം ചെയ്യുന്നത്. ഒരുമിനിറ്റിൽ താഴെയുള്ള വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത് രണ്ട് നർത്തകിമാരുടേയും ഭാവങ്ങളാണ്. പ്രാചി തെഹ്‌ലാൻ, രഞ്ജിനി ജോസ്, മുന്ന സൈമൺ, ശ്രിന്ദ, അഞ്ജു കുര്യൻ തുടങ്ങി നിരവധി പ്രമുഖരാണ് പ്രശ്സകളുമായി എത്തുന്നത്. 

നൃത്തസംവിധായകൻ ബിജു ധ്വനിതരംഗിന്റെ അമ്മയാണ് ശ്യാമള. ലോക്ഡൗൺ കാലത്ത് ചുവടുവച്ച് വൈറലായ മുത്തശ്ശി നർത്തകിയാണ് ശ്യാമള സേവ്യർ. വർഷങ്ങളായി നൃത്തരംഗത്തു സജീവമാണെങ്കിലും കോവിഡ് കാലത്ത് പുറത്തിറക്കിയ വിഡിയോകളുലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഇതിനോടകം നിരവധി പരസ്യചിത്രങ്ങളിലും ശ്യാമള വേഷമിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും