ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ബിഗ് ബോസ് വിന്നര്‍ കൂടിയായ അനുമോള്‍ ഈയ്യടുത്താണ് വിവാഹിതയായത്. തമിഴ്‌നടന്‍ ഭുവനേഷ് ആണ് വരന്‍. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം തന്റെ വിവാഹത്തിന്റെ പേരില്‍ അനുമോള്‍ക്കെതിരെ ചിലര്‍ വിമര്‍ശനങ്ങളുമായെത്തുന്നുണ്ട്.
വിവാഹത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അനുമോള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോളുടെ പ്രതികരണം. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്. ആ വാക്കുകളിലേക്ക്:
ജീവിതത്തില്‍ സന്തോഷം കിട്ടുമ്പോള്‍ അതിനെ ആഘോഷിക്കുന്നതിനേക്കാള്‍, അതില്‍ കുറവ് കണ്ടെത്താന്‍ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാന്‍ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്തമായിരിക്കാം, പക്ഷേ സ്‌നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.
ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാന്‍ കഴിയില്ല.നല്ല വാക്കുകള്‍ പറയാന്‍ കഴിയുന്നില്ലെങ്കില്‍ മൗനം പാലിക്കാം. കാരണം ഓരോ കമന്റിനും പിന്നില്‍ ഒരു മനുഷ്യന്റെ മനസ്സുണ്ട്.
ഞങ്ങള്‍ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും കൂടെയുണ്ടെങ്കില്‍ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും മാത്രം നേരുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates