'പ്രേമലു 2' വേണ്ടെന്ന് വച്ചത് ഞാന്‍ തന്നെ; ഇല്ലെങ്കില്‍ വലിയ പ്രതിസന്ധികളിലേക്ക് പോയേനെ; തുറന്നു പറഞ്ഞ് ഗിരീഷ് എഡി

നിര്‍മാതാക്കളും ഞങ്ങളും അഭിനേതാക്കളും എല്ലാവരും പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന, വലിയ സാധ്യതകളുണ്ടായിരുന്ന സിനിമയായിരുന്നു
Premalu 2, Girish AD
Premalu 2, Girish AD
Updated on
1 min read

പ്രേമലു 2 വേണ്ടെന്ന് വച്ചത് താനാണെന്ന് സംവിധായകന്‍ ഗിരീഷ് എഡി. നസ്ലെന്‍-മമിത ബൈജു കോമ്പോയില്‍ പാന്‍ ഇന്ത്യന്‍ വിജയം നേടിയ ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് സംവിധായകന്റെ പ്രതികരണം. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

''പ്രേമലു ടു കഴിഞ്ഞിട്ടേ ഇനിയെന്തുമുള്ളൂ എന്ന ഘട്ടത്തില്‍ നിന്നും ബെത്‌ലഹേം കുടുംബ യൂണിറ്റ് എഴുതാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ആ അവസ്ഥയില്‍ ആരും ഇരിക്കുമെന്ന് തോന്നുന്നില്ല. കുറേനാളത്തേക്ക് സിനിമ ചെയ്യാതെ എവിടെയെങ്കിലും പോയിരുന്ന് വിശ്രമിക്കാം എന്നല്ലാതെ. കാരണം അത്രയും വര്‍ക്ക് ചെയ്തിരുന്നു. ഏകദേശം എക്‌സ്‌ഹോസ്റ്റഡ് ആയിരുന്നു അതിന്റെ പ്രീയില്‍ തന്നെ. അവിടെ നിന്നും പുതിയൊരു സിനിമയുടെ എഴുത്ത് തുടങ്ങുകയെന്ന് പറഞ്ഞാല്‍ ഇച്ചിരി ടാസ്‌ക് ആണ്. വേറെ ആരെങ്കിലും അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും ഞാന്‍ ആദ്യമായിട്ടാണ്.

എഴുതി തുടങ്ങി. നമുക്ക് ഇത് ഹിറ്റാകണം, നഷ്ടം വരരുത് എന്നേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയൊക്കയോ അത് എക്‌സിക്യൂട്ട് ചെയ്തു. ഒടുവില്‍ ഇറങ്ങി. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണം കിട്ടുമ്പോള്‍ ആദ്യം റിലീഫാണ്. സന്തോഷം പുറകെ വരുന്നു. പൂര്‍ണമായും അതിലേക്ക് എത്തിയിട്ടില്ല.

നിര്‍മാതാക്കളും ഞങ്ങളും അഭിനേതാക്കളും എല്ലാവരും പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന, വലിയ സാധ്യതകളുണ്ടായിരുന്ന സിനിമയായിരുന്നു. ഞാന്‍ തന്നെയാണ് വേണ്ടെന്ന് വെക്കുന്നത്. അങ്ങനെ തീരുമാനിക്കേണ്ടി വന്നു. ഇല്ലെങ്കില്‍ അതിലും വലിയ പ്രശ്‌നങ്ങളിലേക്ക് പോയേനെ. അത് ഞാനും കിരണും ഇരിക്കുമ്പോള്‍ പറയാറുണ്ട്, നമുക്ക് നമ്മളെക്കുറിച്ച് ആലോചിച്ച് അഭിമാനിക്കാവുന്ന കാര്യമാണെന്ന്. കാരണം ആരും അത് ചെയ്യില്ല.

അടുത്ത ദിവസം തുടങ്ങിയ വിയര്‍പ്പാണ്. അത് മാറ്റി വച്ച്, അതിന്റെ അവശിഷ്ടങ്ങളൊക്കെ അവിടെ തന്നെ കിടക്കുമ്പോള്‍ വേറൊരു സിനിമ ആദ്യ സീന്‍ മുതല്‍ എഴുതി തുടങ്ങുകയാണ്. അത് മാനസികമായി വളരെ ടാസ്‌ക് ആണ്. അതിലൂടെ കടന്നു പോകുന്നവര്‍ക്കേ അത് അറിയൂ. അതിന് ലഭിച്ച റിസള്‍ട്ട് കാവ്യ നീതിയാണ്. നമ്മള്‍ ഈ പരിപാടിയിലേക്ക് ഇറങ്ങുമ്പോള്‍ ഇതെല്ലാം പ്രതീക്ഷിക്കണം എന്നതാണ് ഇതിന്റെ സത്യാവസ്ഥ. എന്തും സംഭവിക്കാം. പരാജയങ്ങള്‍ സംഭവിക്കാം. ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കാം. അത് മനസിലാക്കി വേണം ഇറങ്ങാന്‍''.

Premalu 2, Girish AD
'സൂപ്പര്‍ ശരണ്യ കണ്ടിരിക്കാന്‍ പറ്റാറില്ല, ആ കാര്യത്തില്‍ ഇന്നും നിരാശയുണ്ട്'; തുറന്ന് പറഞ്ഞ് ഗിരീഷ് എഡി
Premalu 2, Girish AD
രണ്ട് സ്ത്രീകളെ എതിരാളികളാക്കുന്നത് അന്യായം, ആ നരേറ്റീവിന് നിന്നു കൊടുക്കില്ല; 'ടോക്‌സിക്' ചര്‍ച്ചകളില്‍ പാര്‍വതി
Premalu 2, Girish AD
'അല്ലുവിന്റെ കട്ട ഫാന്‍, അതുപോലെ ഡ്രസിട്ട് നടക്കുമായിരുന്നു'; കാസിയോ പ്രേമത്തിനും കാരണം അല്ലു അര്‍ജുന്‍: മമിത ബൈജു
Summary

Girish AD talks about dropping Premalu 2. Recalls why he decided to move on from it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Akash Joesph Varghese, Premalu 2
AJP Girish AD
Girish AD, Naslen, Bethlehem Kudumba Unit
Girish AD
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com