ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'താങ്കളുടെ രക്ഷയ്ക്കായി എന്റെ അമ്മ തന്നുവിട്ടത്'; പ്രധാനമന്ത്രിക്ക് രുദ്രാക്ഷമാല സമ്മാനിച്ച് അനുപം ഖേർ; മറുപടിയുമായി മോദി

അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാർഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി

Author : സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബോളിവുഡ് താരം അനുപം ഖേർ. പുതിയ ചിത്രം കശ്മീർ ഫയൽസ് വൻ വിജയമായതിന് പിന്നാലെയാണ് അനുപം ഖേർ പ്രധാനമന്ത്രിയെ സന്ദർശിച്ചത്. മോദിക്കായി പ്രത്യേക സമ്മാനവുമായാണ് നടൻ എത്തിയത്. അമ്മ ദുലാരി ഖേർ തന്നുവിട്ട രുന്ദ്രാക്ഷമാലയാണ് അനുപം ഖേർ മോദിക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പ്രധാനമന്ത്രിയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചത്. 

"രാപകലില്ലാതെ രാജ്യത്തിനായി താങ്കൾ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനമേകുന്നതാണ്. താങ്കളുടെ രക്ഷയ്ക്കെന്നുപറഞ്ഞ് എന്റെ അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കൾ സ്വീകരിച്ചത് എന്നും ഞാനോർക്കും" എന്ന കുറിപ്പിലാണ് അനുപം ഖേർ മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അതിനു പിന്നാലെ നന്ദി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ രം​ഗത്തെത്തി. അമ്മയുടേയും രാജ്യത്തെ ജനങ്ങളുടേയും പ്രാർഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

അനുപം ഖേറിനെ പ്രധാന കഥാപാത്രമാക്കി വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കശ്മീർ ഫയൽസ്. കശ്മീരി പണ്ഡിത്തിന്റെ ജീവിതമാണ് ചിത്രത്തിൽ പറഞ്ഞത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി രം​ഗത്തെത്തിയിരുന്നു. 250 കോടിയിലേറെയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്