അനുപം ഖേര്‍ 
Entertainment

'48 മണിക്കൂറില്‍ കള്ളനെ പിടിച്ചു'; പൊലീസിന് നന്ദി പറഞ്ഞ് അനുപം ഖേര്‍

അനുപം ഖേറിന്റെ ഓഫിസില്‍ നടന്ന മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫിസില്‍ നടന്ന മോഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. പിന്നാലെ മുംബൈ പൊലീസിന് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. 48 മണിക്കൂറിലാണ് മോഷണം നടത്തിയ രണ്ട് കള്ളന്മാരെ പിടിച്ചത് എന്നാണ് അനുപം ഖേര്‍ പറയുന്നത്.

എന്റെ ഓഫിസില്‍ മോഷണം നടത്തിയ രണ്ട് കള്ളന്മാരെയും പിടിച്ച മുംബൈ പൊലീസിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനവും. എന്റെ ഓഫിസിലെ സെയ്ഫും മേനെ ഗന്ധി കോ നഹി മാര എന്ന ചിത്രത്തിന്റെ നെഗറ്റീവുമാണ് മോഷ്ടിച്ചത്. 48 മണിക്കൂറിനുള്ളില്‍ അവര്‍ കള്ളനെ പിടിച്ചു എന്നതാണ് അവരുടെ കഴിവ് തെളിയിക്കുന്നത്. മുംബൈ പൊലീസിനെ നല്ലവരായ മനുഷ്യര്‍ക്ക് നന്ദി. ജയ് ഹിന്ദ്.- എന്നാണ് അനുപം ഖേര്‍ കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയിലെ വീര ദേശായ് റോഡിലെ അനുപം ഖേറിന്റെ ഓഫിസില്‍ വ്യാഴാഴ്ചയാണ് മോഷണം നടന്നത്. 4.15 ലക്ഷം രൂപയും സിനിമയുടെ പ്രിന്റും അടങ്ങിയ സേഫാണ് മോഷ്ടിച്ചത്. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. അടുത്ത ദിവസം ഓഫിസിലെ ജീവനക്കാരന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. പിന്നാലെ താരത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT