Paradha  ഫെയ്സ്ബുക്ക്
Entertainment

നിരൂപക പ്രശംസ നേടിയിട്ടും തിയറ്റർ വിടേണ്ടി വന്നു; അനുപമ പരമേശ്വരന്റെ പർദ്ദ ഒടിടിയിൽ, എവിടെ കാണാം

പർദ്ദയിൽ സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പർദ്ദ. തിയറ്ററുകളിൽ വലിയ വിജയമായില്ലെങ്കിലും മികച്ച നിരൂപക പ്രശംസ ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഓഗസ്റ്റ് 22 ന് റിലീസ് ചെയ്ത ചിത്രം മികച്ച സ്ത്രീപക്ഷ സിനിമയാണെന്നാണ് ഒടിടി റിലീസിന് ശേഷമുള്ള പ്രേക്ഷക പ്രതികരണം. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയ്യുന്ന ചിത്രം, ആനന്ദ മീഡിയയുടെ ആദ്യ തെലുങ്ക് നിർമാണ സംരംഭം കൂടിയാണ്. പർദ്ദയിൽ സം​ഗീതയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഹൃദയം, ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദർശനയുടെ ആദ്യത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. അതേസമയം സുരേഷ് ഗോപി നായകനായെത്തിയ ജെഎസ്കെയാണ് അനുപമയുടേതായി ഒടുവിലെത്തിയ മലയാള ചിത്രം. രോഹിത് കോപ്പുവാണ് 'പർദ്ദ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

വനമാലിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. പൂജിത ശ്രീകാന്തിയും പ്രഹാസ് ബൊപ്പുടിയുമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ധ്രുവ് വിക്രം ചിത്രം 'ബൈസൺ' ആണ് അനുപമയുടെ വരാനിരിക്കുന്ന ചിത്രം.

Cinema News: Anupama Parameswaran starrer Paradha movie OTT Release updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പടക്കശാലയിലെ സ്‌ഫോടനം; മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു, തിരച്ചില്‍ അവസാനിപ്പിച്ചു, ആശുപത്രിയിലെത്തി കെ സി വേണുഗോപാല്‍

'മോദി ഭീകരവാദി'; വിവാദമയാതോടെ വിശദീകരണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അടിച്ചു പറത്തിയപ്പോള്‍ കോഹ്‌ലിയുടെ റെക്കോര്‍ഡിനൊപ്പം; 'സിക്‌സര്‍ മഴ'യില്‍ അഭിഷേക് തീര്‍ത്തത് പുതുചരിത്രം

ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ലൈ ബസ്; മൈസൂരുവില്‍ നിന്നു കോട്ടയത്തേക്കു പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍

'സര്‍പ്രൈസ് വിവാഹ അഭ്യര്‍ഥന' കൊലപാതകമായി; കാമുകന്റെ കണ്ണുകെട്ടി, കസേരയില്‍ കെട്ടിയിട്ട് തീ കൊളുത്തി യുവതി; അറസ്റ്റില്‍

SCROLL FOR NEXT