സ്റ്റിറോയ്ഡ് എടുത്ത് പണി കിട്ടി, വണ്ണം കൂടി; രോഗ കാരണം കണ്ടെത്താന്‍ സാധിക്കുന്നില്ല; ആരോഗ്യ പ്രശ്‌നം വെളിപ്പെടുത്തി ആമിര്‍ ഖാന്‍

വിഡിയോ വെെറലായതോടെ ആരാധകർ ആശങ്കയില്‍
Aamir Khan
Aamir Khan ഫയല്‍
Updated on
1 min read

ഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നൊരു പരിപാടിയില്‍ നിന്നുള്ള ആമിര്‍ ഖാന്‍ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടിയില്‍ ആമിര്‍ ഖാന്‍ പാടിയ പാട്ടും വൈറലായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ ചിലര്‍ താരത്തിന്റെ രൂപമാറ്റത്തില്‍ ആശങ്ക രേഖപ്പെടുത്തുകയുണ്ടായി. വളരെ പെട്ടെന്ന് ആമിറിന്റെ വണ്ണം കൂടിയതാണ് ആരാധകരെ ആശങ്കയിലാക്കിയത്.

Aamir Khan
ലോകയിലെ 'ചാത്തനും' എആര്‍എമ്മിലെ 'മണിയനും' തമ്മില്‍ എന്ത് ബന്ധം? ആരാധകന് ടൊവിനോയുടെ മറുപടി

താരത്തിന്റെ വണ്ണം പെട്ടെന്ന് കൂടാന്‍ കാരണം എന്താണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിച്ചു. എന്തെങ്കിലും അസുഖമാണോ അതോ മദ്യപാനം പോലുള്ള ദുശ്ശീലങ്ങളുടെ ഫലമാണോ എന്നൊക്കെ പലരും ചോദിച്ചിരുന്നു. ആരാധകരുടെ ആശങ്കകള്‍ക്ക് ആമിര്‍ ഖാന്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. ചികിത്സയുടെ പാര്‍ശ്വഫലമാണെന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

Aamir Khan
'പാടാത്ത പാട്ടിന്റെ ഈണങ്ങളെ...'; ഇന്നും തുടരുന്ന പാട്ടിന്റെ മാജിക്, 70 ന്റെ നിറവിൽ ഔസേപ്പച്ചൻ

''കുറച്ച് നാളായി എനിക്ക് മൈഗ്രെയ്‌ന്റെ പ്രശ്‌നമുണ്ട്. അതിനായി സ്റ്റിറോയ്ഡ് ചികിത്സയെടുക്കുന്നുണ്ട്. അതുകാരണമാണ് ഭാരം കൂടിയത്. എനിക്ക് ഒന്നും ചെയ്യാനാകില്ല. സത്യത്തില്‍ ഞാന്‍ ഡയറ്റും വര്‍ക്കൗട്ടും തുടങ്ങിയിട്ടുണ്ട്. അടുത്ത സിനിമ ചെയ്യുമ്പോഴേക്കും ഷേപ്പിലേക്ക് എത്തണം'' എന്നാണ് ഡെക്കാന്‍ ക്രോണിക്കിളിനോട് ആമിര്‍ ഖാന്‍ പറഞ്ഞത്.

അതേസമയം തന്റെ അവസ്ഥ ചികിത്സിച്ച് മാറ്റാന്‍ സാധിച്ചിട്ടില്ലെന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. ''ഇല്ല. കാരണം എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ല. സ്റ്റിറോയ്ഡ് തലവേദന മാറ്റുന്നുണ്ട്. പക്ഷെ എനിക്ക് എല്ലായിപ്പോഴും സ്റ്റിറോയ്ഡ് എടുക്കാനാകില്ല. ചിലപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തുക പ്രയാസകരമായിരിക്കും. അത് സങ്കീര്‍ണമായ കാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു'' എന്നും ആമിര്‍ ഖാന്‍ പറയുന്നുണ്ട്. എന്തായാലും താരത്തിന് ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്ന ആശ്വാസത്തിലാണ് ആരാധകര്‍.

ആമിര്‍ ഖാന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം സിത്താരേ സമീന്‍ പര്‍ ആണ്. ആര്‍എസ് പ്രസന്ന ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും ചെയ്തു. ജെനീലിയ ഡിസൂസ നായികയായ ചിത്രത്തില്‍ ഭിന്നശേഷിക്കാരായ ഒരു സംഘം പുതുമുഖങ്ങളുമുണ്ടായിരുന്നു. തുടര്‍ പരാജയങ്ങള്‍ക്കും ഇടവേളയ്ക്കും ശേഷമുള്ള ആമിര്‍ ഖാന്റെ ശക്തമായ തിരിച്ചുവരവായിരുന്നു സിത്താരെ സമീന്‍ പര്‍. പിന്നാലെ രജനികാന്ത് ചിത്രം കൂലിയില്‍ അതിഥി വേഷത്തിലും ആമിര്‍ എത്തി.

Summary

Aamir Khan reveals the reason behind his sudden weight change. says it's because he took steroids to treat migraine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com