Anupama Parameswaran ഇൻസ്റ്റഗ്രാം
Entertainment

'അവന്‍ മരിക്കും മുമ്പ് അയച്ച മെസേജ്, മറുപടി നല്‍കിയില്ല; ഭയപ്പെടുത്തിയ സംഭവം; ഇന്നും കുറ്റബോധമുണ്ടെന്ന് അനുപമ, വിഡിയോ

ആ സംഭവം വല്ലാതെ ഭയപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് തെന്നിന്ത്യയിലെ മുന്‍നിര താരമായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തിനേക്കാള്‍ തെലുങ്കിലാണ് അനുപമ കൂടുതല്‍ സജീവം. തെലുങ്കില്‍ ഒരുപാട് ആരാധകരെ നേടാനും സാധിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു കുറ്റബോധത്തെക്കുറിച്ചുള്ള അനുപമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

കാലങ്ങള്‍ക്ക് ശേഷം പഴയൊരു സുഹൃത്ത് മെസേജ് അയച്ചിട്ടും മറുപടി നല്‍കാതിരുന്നതിനെയാണ് അനുപമ ഇന്ന് കുറ്റബോധത്തോടെ കാണുന്നത്. തനിക്ക് മെസേജ് അയച്ച് രണ്ടാം ദിവസം ആ സുഹൃത്ത് മരിച്ചുപോയെന്നും അനുപമ പറയുന്നു. ഒരു അഭിമുഖത്തില്‍ നിന്നുള്ള അനുപമയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

''വളരെ കാലങ്ങളായുള്ള സുഹൃത്താണ്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കാരണം കുറേനാളുകളായി ടച്ചിലായിരുന്നില്ല. ഞങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം അവന്‍ മെസേജ് അയച്ചു. അതിന് രണ്ട് ദിവസം മുമ്പ് എവിടെയോ വച്ച് ഞാന്‍ അവനെ കണ്ടിരുന്നു. മെസേജ് അയച്ചപ്പോള്‍ എന്തിനാണ് വീണ്ടും പ്രശ്‌നങ്ങള്‍ എന്നു കരുതി ഞാന്‍ മറുപടി നല്‍കിയില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ മരിച്ചു.'' താരം പറയുന്നു.

''അവന് ക്യാന്‍സറായിരുന്നു. എനിക്കത് അറിയില്ലായിരുന്നു. അവന്‍ അവസാനമായി മെസേജ് അയച്ചത് എനിക്കായിരുന്നു. അതിന് മറുപടി നല്‍കാനായില്ല. ആ സംഭവം വല്ലാതെ ഭയപ്പെടുത്തി. നമ്മളുമായി വളരെ അടുപ്പമുള്ളവരുമായി പിണങ്ങി മിണ്ടാതായ ശേഷം ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയാല്‍ അതൊരു മോശം ഓര്‍മയാകും.'' എന്നും അനുപമ പറയുന്നു. താരത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പ്രേമത്തിലൂടെയാണ് അനുപമ കരിയര്‍ ആരംഭിക്കുന്നത്. പക്ഷെ താരമാകുന്നത് തെലുങ്കിലൂടെയാണ്. തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങിയ പറദ്ദയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ധ്രുവ് വിക്രമിനൊപ്പം അഭിനയിക്കുന്ന മാരി സെല്‍വരാജ് ചിത്രം ബൈസന്‍ ആണ് അനുപമയുടെ പുതിയ സിനിമ.

Anupama Parameswaran still regrets about not replying to an old friend. He passed away two days later.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതയുടെ ചേരിയില്‍ നിര്‍ത്തി ചോദ്യം ചെയ്യുന്നത് സഹിക്കാനാവുന്നില്ല; വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാന്‍

സുപ്രീം കോടതിയിൽ ലോ ക്ലാർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, നിയമ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മസ്കാര നീക്കം ചെയ്യാതെയാണോ ഉറങ്ങുന്നത്?

'ബദല്‍ മോഡല്‍'; ഒന്‍പതില്‍നിന്ന് 27ലേക്ക്, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കേരളത്തില്‍ കുതിപ്പ്, കണക്കുമായി മന്ത്രി

സരസ്വതീദേവിയുടെ പിറന്നാൾ, വിദ്യാർഥികൾ അനു​ഗ്രഹം തേടുന്ന ദിവസം; വസന്തപഞ്ചമി വെള്ളിയാഴ്ച, അറിയാം പ്രാധാന്യം

SCROLL FOR NEXT