Anurag Kashyap 
Entertainment

'ബുള്‍ഷിറ്റ് പ്രൊപ്പഗാണ്ട'; ജനങ്ങളെ ഭിന്നിപ്പിച്ച് പണമുണ്ടാക്കുന്നു; 'കേരള സ്റ്റോറി'ക്കെതിരെ അനുരാഗ് കശ്യപ്

ഇങ്ങനെ ആരെങ്കിലും ബീഫ് കഴിപ്പിക്കുമോ

Author : സമകാലിക മലയാളം ഡെസ്ക്

വിവാദ ചിത്രം കേരള സ്‌റ്റോറിയുടെ രണ്ടാം ഭാഗം കേരള സ്‌റ്റോറി 2 ഗോസ് ബിയോണ്ടും വലിയ വിവാദമായിരിക്കുകയാണ്. ചിത്രത്തിലെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെയടക്കം വ്യാപക പ്രതിഷേധം ഉയരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം കേരള സ്റ്റോറിക്കെതിരെ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടേയും ഓഫ് സ്‌ക്രീനിലൂടേയുമെല്ലാം നിരവധി പേരാണ് ചിത്രത്തിനെതിരെ രംഗത്തെത്തുന്നത്.

കേരള സ്റ്റോറി 2 വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും രംഗത്തെത്തിയിരിക്കുകയാണ്. ഫിലിംഫെയര്‍ സൗത്തിനായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. പ്രൊപ്പഗാണ്ട ചിത്രമെന്നാണ് അനുരാഗ് കശ്യപ് കേരള സ്റ്റോറി 2വിനെ വിശേഷിപ്പിച്ചത്.

എയര്‍പ്പോര്‍ട്ടില്‍ വച്ച് മാധ്യമങ്ങളോടായിരുന്നു അനുരാഗിന്റെ പ്രതികരണം. ''ദ കേരള സ്റ്റോറി 2 ഒരു ബുള്‍ഷിറ്റ് പ്രൊപ്പഗാണ്ടയാണ്'' എന്നായിരുന്നു അനുരാഗ് പറഞ്ഞത്. ചിത്രത്തിന്റൈ നിര്‍മാതാവിനെതിരേയും അനുരാഗ് ആഞ്ഞടിച്ചു. ''ഇങ്ങനെ ആരെങ്കിലും ബീഫ് കഴിപ്പിക്കുമോ? കിച്ച്ഡി പോലും ആരും ഇങ്ങനെ കഴപ്പിക്കില്ല. അവര്‍ക്ക് പണമുണ്ടാക്കുകയും പലരേയും സന്തോഷിപ്പിക്കുകയും ചെയ്യണം. ആളുകളെ ഭിന്നിപ്പിക്കണം. നിര്‍മാതാവ് അത്യാഗ്രഹിയാണ്. അയാള്‍ക്ക് പമണുണ്ടാക്കിയാല്‍ മതി'' എന്നാണ് അനുരാഗ് പറഞ്ഞത്.

അതേസമയം ഫെബ്രുവരി 27 നാണ് കേരള സ്റ്റോറി തിയേറ്ററിലെത്തുക. ആദ്യ ഭാഗം വലിയ വിവാദമായെങ്കിലും ചിത്രത്തെ തേടി രണ്ട് ദേശീയ പുരസ്‌കാരങ്ങളെത്തിയിരുന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിക്കുന്ന ചിത്രത്തിന് പുരസ്‌കാരം നല്‍കിയതും വിമര്‍ശിപ്പിക്കപ്പെട്ടിരുന്നു. കാമാഖ്യ നാരായണ സിങ് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. വിപുല്‍ ഷാ ആമ് സിനിമയുടെ നിര്‍മാണം.

Anurag Kashyap calls The Kerala Story 2 Bullshit Propaganda. Calls the producer greedy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി