അനുരാ​ഗ് കശ്യപ് ഫേയ്സ്ബുക്ക്
Entertainment

ആനുരാ​ഗ് കശ്യപ് മലയാളത്തിലേക്ക്; ആഷിഖ് അബു ചിത്രത്തിൽ വില്ലൻ വേഷത്തിൽ

ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അനുരാ​ഗ് കശ്യപ് അറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ് മലയാളത്തിലേക്ക്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന റൈഫിൾ ക്ലബ്ബിൽ വില്ലൻ വേഷത്തിലാണ് അനുരാ​ഗ് അഭിനയിക്കുക. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പോസ്റ്ററിന് താഴേ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അനുരാ​ഗ് കശ്യപ് അറിയിച്ചിരുന്നു. ഇതോടെയാണ് പ്രധാന വേഷത്തിലേക്ക് താരത്തെ പരി​ഗണിച്ചത്.

'അതിഥി വേഷത്തിന് നിങ്ങള്‍ക്ക് മുംബൈയില്‍ നിന്ന് ഒരു ഉത്തരേന്ത്യന്‍ നടനെ ആവശ്യമുണ്ടോ' എന്നായിരുന്നു കാസ്റ്റിങ് കോൾ പോസ്റ്ററിനു താഴെ അനുരാ​ഗ് കശ്യപ് കമന്റ് ചെയ്തത്. 'അതെ സര്‍ജി, സ്വാഗതം' എന്ന് ആഷിഖ് അബു മറുപടി നൽകുകയും ചെയ്തിരുന്നു. തെന്നിന്ത്യയിൽ സജീവമാവുകയാണ് അനുരാ​ഗ് കശ്യപ്. നയന്‍താര ചിത്രം ഇമൈക്ക നൊടികളില്‍ വില്ലനായി അനുരാഗ് കശ്യപ് തമിഴില്‍ അഭിനയിച്ചിരുന്നു. കൂടാതെ ലോകേ

സൗബിന്‍ ഷാഹിര്‍, ദിലീഷ് പൊത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈഫിൽ ക്ലബ്ബ്. ദിലീഷ് കരുണാകരനും ഷറഫും സുഹാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ പുറത്തുവന്നിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും