രാകുല്‍ പ്രീത് സിങ്, ആയുഷ്മാന്‍ ഖുറാന, അനുഭൂതി കശ്യപ്/ ഫേയ്‌സ്ബുക്ക്‌ 
Entertainment

അനുരാ​ഗ് കശ്യപിന്റെ സഹോദരി അനുഭൂതിയുടെ 'ഡോക്ടർ ജി', ആയുഷ്മാന്റെ നായികയായി രാകുൽ പ്രീത്

ക്യാമ്പസ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഡോ. ഫാത്തിമ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയായാണ് രാകുല്‍ പ്രീത് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പ്രമുഖ സംവിധായകൻ അനുരാ​ഗ് കശ്യപിന്റെ സഹോദരി അനുഭൂതി കശ്യപ് സംവിധാനം ചെയ്യുന്ന ആദ്യ ഫീച്ചര്‍ ചിത്രത്തിൽ രാകുല്‍ പ്രീത് സിംഗ് നായിക. ഡോക്ടര്‍ ജി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആയുഷ്‍മാന്‍ ഖുറാനയാണ് നായകനായി എത്തുന്നത്. ജംഗ്ലീ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചത്.

ക്യാമ്പസ് കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഡോ. ഫാത്തിമ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയായാണ് രാകുല്‍ പ്രീത് എത്തുന്നത്. സീനിയര്‍ വിദ്യാര്‍ഥി ഡോ. ഉദയ് ഗുപ്തയാണ് ആയുഷ്‍മാന്‍റെ കഥാപാത്രം. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഡോക്ടർ ജി. മിത് സക്സേന, വിശാല്‍ വാഗ്, സൗരഭ് ഭാരത് എന്നിവര്‍ക്കൊപ്പം അനുഭൂതി കശ്യപും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

അനുരാഗിന്റെ സിനിമയിലെ സഹസംവിധായികയായാണ് അനുഭൂതി സിനിമയിൽ എത്തുന്നത്. അനുരാഗിന്‍റെ ഗ്യാങ്സ് ഓഫ് വാസിപൂരിലും ദേവ് ഡിയിലും പ്രവര്‍ത്തിച്ച അനുഭൂതി പിന്നീട് വലിയ പ്രേക്ഷകശ്രദ്ധ നേടിയ മൊയി മര്‍ജാനി എന്ന ഹ്രസ്വചിത്രം ഒരുക്കി. ഡാര്‍ക് കോമഡി മിനി സിരീസ് ആയ 'അഫ്സോസ്' സംവിധാനം ചെയ്തു. ആമസോണ്‍ പ്രൈമില്‍ പോയ വര്‍ഷം ഫെബ്രുവരിയില്‍ അത് സ്ട്രീം ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി