ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ഉറക്കമില്ലാത്ത രാത്രികൾക്കായി തയാറായിക്കോളൂ'; പ്രിയങ്കയ്ക്ക് ആശംസകളുമായി അനുഷ്ക ശർമ

കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞു പിറന്ന വിവരം പ്രിയങ്ക ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

വാടക ​ഗർഭധാരണത്തിലൂടെ തങ്ങൾക്ക് കുട്ടി പിറന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക്ക് ജൊനാസ് അറിയിച്ചത്. അതിനു പിന്നാലെ ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടി അനുഷ്ക ശർമയുടെ ആശംസ കുറിപ്പാണ്. ഉറക്കമില്ലാത്ത രാത്രികൾക്കായി തയാറാവാനാണ് പ്രിയങ്കയോട് അനുഷ്ക പറയുന്നത്. 

“പ്രിയങ്കയ്ക്കും നിക്കിനും അഭിനന്ദനങ്ങൾ. ഉറക്കമില്ലാത്ത രാത്രികൾക്കും സമാനതകളില്ലാത്ത സന്തോഷത്തിനും സ്നേഹത്തിനുമായി തയ്യാറാകൂ. കുഞ്ഞിന് ഒരുപാട് സ്‌നേഹം”, ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ അനുഷ്ക കുറിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് കുഞ്ഞു പിറന്ന വിവരം പ്രിയങ്ക ആരാധകരെ അറിയിച്ചത്. 'വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,'- എന്നാണ് ദമ്പതികൾ കുറിച്ചത്. അതിന് പിന്നാലെ വാടക ​ഗർഭധാരണത്തെക്കുറിച്ച് വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. എന്നാൽ കുഞ്ഞ് ജനിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ് താരം. 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹം കഴിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT