അനുഷ്ക പങ്കുവച്ച ചിത്രം/ ട്വിറ്റർ 
Entertainment

'വാമിക', മകളുടെ പേര് പങ്കുവച്ച് അനുഷ്‌ക; മൂവരും ഒന്നിച്ചുള്ള ആദ്യ ചിത്രം 

കുഞ്ഞിനെ കൈയിലെടുത്ത് കൊഹ്‌ലിക്കൊപ്പമുള്ള ചിത്രമാണ് അനുഷ്‌ക പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കുഞ്ഞ് പിറന്നതിന് ശേഷം അനുഷ്‌ക ശര്‍മ്മ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. ആരാധകര്‍ പ്രതീക്ഷിച്ചതുപോലെ ജീവിതത്തിലെ പുതിയ അതിഥിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. കുഞ്ഞിനെ കൈയിലെടുത്ത് കൊഹ്‌ലിക്കൊപ്പമുള്ള ചിത്രമാണ് അനുഷ്‌കയുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളില്‍ എത്തിയത്.

മകളുടെ പേരും ചിത്രത്തോടൊപ്പം അനുഷ്‌ക പങ്കുവച്ചു. വാമിക എന്നാണ് താരദമ്പതികള്‍ മകള്‍ക്ക് പേരിട്ടിരിക്കുന്നത്. സ്‌നേഹവും നന്ദിയുമൊക്കെ നിറഞ്ഞ ഒരു ജീവിതവുമായാണ് തങ്ങള്‍ മുന്നേറിയിരുന്നതെന്നും വാമിക ജീവിതം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണെന്നും അനുഷ്‌ക ചിത്രത്തോടൊപ്പം കുറിച്ചു. 

"ഒരു നിമിഷത്തില്‍ തന്നെ കണ്ണീരും സന്തോഷവും ആധിയും പരമാനന്ദവുമെല്ലാം അനുഭവിക്കാനാകും. ഉറക്കം പിടിതരാറില്ല. പക്ഷെ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. എല്ലാവരുടെയും ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. ആരോഗ്യം നേരുന്നു", അനുഷ്‌ക കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം