അനുഷ്ക ഷെട്ടിയെ സ്വീകരിക്കുന്നു ഫെയ്സ്ബുക്ക്
Entertainment

കത്തനാരില്‍ നായികയാവാന്‍ അനുഷ്‌ക ഷെട്ടി എത്തി; സ്വാഗതം ചെയ്ത് ജയസൂര്യ

സംവിധായകന്‍ റോജിന്‍ തോമസ് ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ കത്തനാര്‍. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് അനുഷ്‌ക.

ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയ അനുഷ്‌കയെ സംവിധായകന്‍ റോജിന്‍ തോമസ് ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ടീമിനൊപ്പമുള്ള അനുഷ്‌കയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നടിയെ ടീമിലേക്ക് സ്വാഗതം ചെയ്ത് ജയസൂര്യയും എത്തി. അനുഷ്‌കയുടെ ആദ്യ മലയാളം ചിത്രമാണ് കത്തനാര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷമാണ് കത്തനാറിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആദ്യ ഷെഡ്യൂളില്‍ അനുഷ്‌കയുണ്ടായിരുന്നില്ല. കടമറ്റത്ത് കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ രാമാനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസാണ് നിര്‍മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT