ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

അനുഷ്ക ഷെട്ടിക്ക് 40ാം പിറന്നാൾ; പുതിയ ചിത്രം പ്രഖ്യാപിച്ച് യു വി ക്രിയേഷൻസ്; വിഡിയോ

പ്രമുഖ ബാനറായ യുവി ക്രിയേഷൻസുമായി ചേർന്നാണ് അനുഷ്കയുടെ പുതിയ ചിത്രം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിയുടെ 40ാം ജന്മദിനമാണ് ഇന്ന്. സ്പെഷ്യൽ ഡേയിൽ വമ്പൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പുതിയ ചിത്രത്തെക്കുറിച്ചാണ് താരം ആരാധകരെ അറിയിച്ചത്. പ്രമുഖ ബാനറായ യുവി ക്രിയേഷൻസുമായി ചേർന്നാണ് അനുഷ്കയുടെ പുതിയ ചിത്രം. താരത്തിനെ നായികയാക്കി യുവി ക്രിയേഷൻസിന്റെ ഹാട്രിക് ചിത്രമാണ് ഇത്. അനുഷ്കയുടെ 48ാം ചിത്രമാണിത്. 

പ്രഖ്യാപനം വിഡിയോയിലൂടെ

മഹേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥാ രചനയും സംവിധാനവും നിർവഹിക്കുന്നത്. വിഡിയോയിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങൾ ഉടൻ തന്നെ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അനുഷ്കയുടെ ജന്മദിനത്തിലെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അനുഷ്കയുടെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

യുവി ക്രിയേഷൻസിന്റെ ബാനറിൽ 2013 ൽ പുറത്തിറങ്ങിയ മിർച്ചി, 2018 ൽ ഭാഗ്മതി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അനുഷ്ക അവിസ്മരണീയ അഭിനയമാണ് കാഴ്ചവെച്ചതെന്ന് നിർമാണ കമ്പനി വീഡിയോയിൽ പറയുന്നു. ഈ ചിത്രങ്ങൾക്ക് സമാനമായി പുതിയ ചിത്രവും എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒരുക്കാനാണ് യുവി ക്രിയേഷൻസിന്റെ തീരുമാനം. സാഹോ, രാധേ ശ്യാം തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചത് യുവി ക്രിയേഷൻസാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT