Anushka Shetty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'നടൻമാരുടെ കാര്യത്തിലെന്താണ് നിങ്ങൾ പ്രായം പറയാത്തത്, ഇതാണോ പത്രപ്രവർത്തനം'; വിവാഹവാർത്തകൾ തള്ളി അനുഷ്കയുടെ ടീം

ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

Author : സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ ദിവസമാണ് നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. വിവാഹ വാർത്തകൾ തള്ളി രം​ഗത്തെത്തിയിരിക്കുകയാണിപ്പോൾ അനുഷ്കയുടെ ടീം. 44-ാം വയസിൽ അനുഷ്കയ്ക്ക് വിവാഹം എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും അല്ല മാധ്യമപ്രവർത്തനം എന്ന് പറഞ്ഞു കൊണ്ടാണ് വിവാഹ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അനുഷ്കയുടെ ടീം അറിയിച്ചത്. "ദിവസവും ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതം തലക്കെട്ടാക്കുമ്പോള്‍ കുറഞ്ഞ പക്ഷം ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെയെങ്കിലും കാത്തിരിക്കണം.

സ്ഥിരീകരിച്ചിട്ടില്ലാത്ത ഒരു കാര്യം എഴുതുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവയ്ക്കുന്നതും അല്ല പത്രപ്രവര്‍ത്തനം. ഏറ്റവും കൂടുതല്‍ നിരാശ തോന്നിയത് അനുഷ്‌കയുടെ പ്രായത്തില്‍ തട്ടി നില്‍ക്കുന്ന തലക്കെട്ടുകളാണ്. എന്തുകൊണ്ട് 44 വയസ്സ് എന്ന് ഏകദേശം എല്ലാ തലക്കെട്ടുകളും ഹൈലൈറ്റ് ചെയ്ത് പറയുന്നു, അത് എന്തെങ്കിലും തരത്തിലുള്ള വിശദീകരണമോ വിവാദമോ ആണോ.

ഇത് ഒരു തരത്തില്‍ അവരുടെ പ്രായത്തെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. അങ്ങനെ പ്രായം ഒരു വലിയ പ്രശ്‌നമാണെങ്കില്‍, എന്തുകൊണ്ട് നടന്മാരുടെ കാര്യത്തില്‍ എത്തുമ്പോള്‍ ഈ എനര്‍ജി കാണിക്കുന്നില്ല. എന്തുകൊണ്ട് ഒരു നടിയുടെ കാര്യം പറയുമ്പോള്‍ മാത്രം പ്രായം എടുത്ത് മുന്നില്‍ വയ്ക്കുന്നു.

വിവാഹം എന്നത് തീര്‍ത്തും വ്യക്തിപരമായ ഒന്നാണ്. അതൊരു ബ്രേക്കിങ് ന്യൂസും ട്രെൻഡുമല്ല, പ്രത്യേകിച്ചും ഒരു സെന്‍സേഷണല്‍ എന്‍ഗേജുമെന്റുമല്ല. നിരന്തരം ഇത്തരം ഗോസിപ്പുകള്‍ നല്‍കുന്നത് അതത് പ്ലാറ്റ്‌ഫോമുകളുടെ വിശ്വാസ്യത കളയുന്ന ഒന്നാണ്.

പ്രധാനമായും, നടന്മാര്‍ക്ക് നല്‍കുന്ന അതേ മാന്യതയും ബഹുമാനവും നടിമാര്‍ക്കും നല്‍കൂ".- അനുഷ്കയുടെ ടീം പ്രസ്താവനയിൽ അറിയിച്ചു. ജയസൂര്യ നായകനായെത്തുന്ന കത്തനാർ ആണ് അനുഷ്കയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Cinema News: Actress Anushka Shetty's team has dismissed marriage rumours.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

Kerala Election Results 2026 Live: ആധിപത്യം സമ്പൂർണം... യുഡിഎഫിന്റെ 'മഹാ വിസ്മയം'; എൽഡിഎഫിന്റേത് ദയനീയ 'പതനം'; മൂന്നിതളായി 'താമര'

ഹിറ്റ്മാന്‍ 84, റികല്‍ടന്‍ 83; 65 പന്തില്‍ 143 റണ്‍സ്! മുംബൈ ജയ വഴിയില്‍

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

SCROLL FOR NEXT