ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഉറുമിയും വെള്ളക്കുതിരയും, ഉണ്ണിയാർച്ചയായി അനുശ്രീ; വൈറലായി ചിത്രങ്ങൾ

കയ്യിൽ ഉറുമിയേന്തി പ്രൗഡിയോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

റെ ആരാധകരുള്ള മലയാളി താരമാണ് അനുശ്രീ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ ഉണ്ണിയാർച്ചയായുള്ള അനുശ്രീയുടെ പുത്തൻ വേഷപ്പകർച്ചയാണ് ആരാധകരുടെ മനം കവരുന്നത്. 

ഉണ്ണിയാർച്ചയായി വേഷം ധരിച്ചാണ് അനുശ്രീ എത്തുന്നതും. പട്ടു വസ്ത്രവും പരമ്പരാ​ഗത രീതിയിലുള്ള ആഭരണങ്ങളും ധരിച്ച് അതിസുന്ദരിയായാണ് അനുശ്രീ എത്തുന്നത്. ഫോട്ടോഷൂട്ടിലെ പ്രധാന ആകർഷണം വെള്ളക്കുതിരയാണ്. കയ്യിൽ ഉറുമിയേന്തി പ്രൗഡിയോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  

"മാമാങ്കം" എന്നത് കേരളചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്....., അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിൻ്റെ ധീര വനിത ഉണ്ണിയാർച്ചയും,കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്.- എന്ന അടിക്കുറിപ്പോടെ അനുശ്രീ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിധിൻ നാരായണനാണ് ചിത്രങ്ങൾ പകർത്തിയത്. നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT