അൻവർ റഷീദ് 
Entertainment

നിങ്ങളുടെ കഥകളും തിരക്കഥകളും അയക്കൂ; ക്ഷണിച്ച് അൻവർ റഷീദ് 

ജൂൺ 10 ആണ് കഥ അയക്കേണ്ട അവസാന തിയതി

സമകാലിക മലയാളം ഡെസ്ക്

പുതിയ കഥകളും തിരക്കഥകളും ക്ഷണിച്ചിരിക്കുകയാണ് സംവിധായകനും നിർമ്മാതാവുമായ അൻവർ റഷീദിന്റെ സ്ഥാപനമായ അൻവർ റഷീദ് എന്റർടെയ്ൻമെന്റ്. ആശയങ്ങള്‍ സംവിധായകരോടും നിര്‍മാതാക്കളോടും പങ്കിടുവാനും അവ ചലച്ചിത്രമായി കാണാനും ആഗ്രഹിക്കുന്ന കഥാ തിരക്കഥ എഴുത്തുകാര്‍ക്കുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 

കഥയുടെ ചുരുക്കവും മേൽവിലാസവും ഉൾപ്പടെ http://areoriginals2022@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അയക്കാനാണ് നിർദേശം. തെരഞ്ഞെടുക്കപെടുന്നവർക്ക് നേരിട്ട് കഥ പറയുവാനുള്ള അവസരം ലഭിക്കും. ജൂൺ 10 ആണ് കഥ അയക്കേണ്ട അവസാന തിയതി.

2014ൽ ബാംഗ്ലൂർ ഡേയ്സ് ആണ് അൻവർ റഷീദ് ആദ്യമായി നിർമ്മിച്ച സിനിമ. തുടർന്ന് പ്രേമം, പറവ, ട്രാൻസ് എന്നീ ചിത്രങ്ങളും അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പുറത്തിറങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കണം

'എന്നെ വളര്‍ത്തിയതും നശിപ്പിച്ചതും 'ഗ്യാങ്‌സ് ഓഫ് വസീപൂര്‍'; എല്ലാവര്‍ക്കും മൂന്നാം ഭാഗം വേണം, പക്ഷെ ചെയ്യില്ല'; അനുരാഗ് കശ്യപ്

'ഞങ്ങളെല്ലാം വലം കൈയര്‍, ഒരു ഇടം കൈയന്‍ ബാറ്ററെ പരിശീലനത്തിന് തരാമോ?'

SCROLL FOR NEXT