Aparna Balamurali, Mamta Mohandas 
Entertainment

'സിനിമയില്ലേ രണ്ടാള്‍ക്കും? കാശിന് വേണ്ടി എന്തും?'; ജ്യോതിഷ ആപ്പിനെ പ്രൊമോട്ട് ചെയ്തു; അപര്‍ണയ്ക്കും മംമ്തയ്ക്കും വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ ചെറിയ പ്രവര്‍ത്തികള്‍ പോലും ഓഡിറ്റ് ചെയ്യപ്പെടും. നിലപാടുകളും നിലപാടുകളിലെ വൈരുദ്ധ്യങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ അളക്കപ്പെടും. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും. അറിയാതെ പറയുന്ന അബദ്ധങ്ങള്‍ മുതല്‍ സ്വന്തം ലാഭത്തിനായി ചെയ്യുന്ന പരസ്യങ്ങള്‍ വരെ ഇഴക കീറി പരിശോധിക്കപ്പെടും.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ് നടിമാരായ അപര്‍ണ ബാലമുരളിയും മംമ്ത മോഹന്‍ദാസും. ഇരുവരും ചെയ്ത പരസ്യങ്ങളാണ് വിവാദമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ജ്യോതിഷം പ്രൊമോട്ട് ചെയ്യുന്ന ആസ്‌ട്രോ ടോക്ക് എന്ന ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഇരുവരും വിമര്‍ശിക്കപ്പെടുന്നത്.

നേരത്തെ നടി അമല പോളും ഇതേ ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ച് വെട്ടിലായിരുന്നു. അപര്‍ണ ബാലമുരളി സണ്‍ഡെ ഹോളിഡെയില്‍ ചെയ്‌തൊരു രംഗം വച്ചാണ് സോഷ്യല്‍ മീഡിയ നടിയെ ട്രോളുന്നത്. സിനിമയിലെ രംഗത്തില്‍ മണി ചന്ദനമാലയുടെ ആഡ് ചെയ്യാന്‍ വന്ന അപര്‍ണ സ്‌ക്രിപ്ട് വായിച്ച് അസ്വസ്ഥ ആകുന്നതാണുള്ളത്. തുടര്‍ന്ന് അപര്‍ണ നേരെ സംവിധായകന്റെ അടുത്ത് പോകുന്നു, തനിക്ക് ഇത് ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ട്, ഇങ്ങനെ ഉള്ള ഫേക്ക് ടെസ്റ്റിമോണിസ് ചെയ്യാന്‍ എനിക്ക് കഴിയില്ലെന്ന് പറയുന്നതാണ് രംഗം.

സിനിമയില്‍ ഇത് ഫേക്കാണെന്നും നുണയാണെന്നും ചിന്തിക്കാനുള്ള ബോധം അപര്‍ണയുടെ കഥാപാത്രത്തിനുണ്ട്. പക്ഷെ റിയാലിറ്റിയില്‍ ആ ബോധമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത് ചൂണ്ടിക്കാണിക്കുന്ന ഗോകുല്‍ ഗോപാലകൃഷ്ണന്റെ പോസ്റ്റും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

അതേസമയം ജീവിതത്തില്‍ കാന്‍സറിനേയും വിറ്റിലിഗോയേയും നേരിട്ട് പലര്‍ക്കും പ്രചോദനമായി മാറിയ നടിയാണ് മംമ്ത. എന്നാല്‍ അതേ മംമ്ത ഇതുപോലെ സമൂഹത്തെ പിന്നിലോട്ട് നടത്തിക്കുന്ന ആപ്പിന്റെ പരസ്യം ചെയ്തത് ശരിയായില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം പരസ്യത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ താരങ്ങളെ ആക്രമിക്കുന്നതില്‍ കഴമ്പില്ലെന്നാണ് ചിലര്‍ പറയുന്നത്. ഈ ആപ്പ് നിരോധിക്കപ്പെട്ടതല്ല, ജ്യോതിഷം നാട്ടില്‍ നിലനില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ താരങ്ങളെ വിമര്‍ശിക്കേണ്ടതില്ലെന്നും അവര്‍ പറയുന്നു.

Aparna Balamurali and Mamta Mohandas gets trolled for promoting Astro Talk.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി ഇന്ധനം യഥേഷ്ടം; പെട്രോള്‍, ഡീസല്‍ വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കി, ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍

ലോറിയുടെ ചക്രങ്ങള്‍ക്കിടയിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

കാത്തിരിപ്പിന് അവസാനം, ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍; സിയറ ഇവി ലോഞ്ച് നാളെ

12 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചു; ജുവനൈല്‍ ഹോമിലെ കെയര്‍ടേക്കര്‍ അറസ്റ്റില്‍

ഉയര്‍ന്ന റിട്ടേണ്‍, മികച്ച ഫ്‌ലെക്‌സിബിലിറ്റി; എന്താണ് സ്വീപ്-ഇന്‍ സേവിങ്‌സ് അക്കൗണ്ട്?