Madhraasi, Shahrukh Khan ഫയല്‍
Entertainment

'മദ്രാസി ഷാരൂഖ് ഖാന് വേണ്ടി എഴുതിയ സിനിമ, ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞതാണ്, രണ്ടാഴ്ചയ്ക്ക് ശേഷം എല്ലാം മാറി'; തുറന്ന് പറഞ്ഞ് മുരുഗദോസ്

അതിന് ശേഷം ഞാന്‍ ബന്ധപ്പെടാന്‍ പോയില്ല

സമകാലിക മലയാളം ഡെസ്ക്

ഹിറ്റ് മേക്കര്‍ എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മദ്രാസി. യുവതാരം ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. വലിയ ക്യാന്‍വാസിലൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സെപ്തംബര്‍ അഞ്ചിനാണ് സിനിമയുടെ റിലീസ്.

ശിവകാര്‍ത്തികേയന് മുമ്പ് മദ്രാസി താന്‍ ഷാരൂഖ് ഖാന് വേണ്ടി എഴുതിയ കഥയാണെന്നാണ് എആര്‍ മുരുഗദോസ് പറയുന്നത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ഷാരൂഖ് ഖാനോട് സിനിമയുടെ ആശയം പങ്കുവെക്കുകയും അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നും മുരുഗദോസ് പറയുന്നു.

ശിവകാര്‍ത്തികേയന്‍ അഭിനയിച്ച മദ്രാസി യഥാര്‍ത്ഥത്തില്‍ ഷാരൂഖ് ഖാന് വേണ്ടി എഴുതിയ കഥയാണോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എആര്‍ മുരുഗദോസ്.

''കുറേ വര്‍ഷങ്ങള്‍ മുമ്പ് ആ കഥാപാത്രത്തെക്കുറിച്ച് മാത്രം അദ്ദേഹത്തോട് പറഞ്ഞിരുന്നു. വളരെ നന്നായിട്ടുണ്ടെന്ന് അദ്ദേഹവും പറഞ്ഞു. ഏഴെട്ട് വര്‍ഷം മുമ്പാണ്. കഥാപാത്രത്തെക്കുറിച്ച് മാത്രം. തിരക്കഥയായിട്ടില്ല, ഒരു ഐഡിയ മാത്രം. ആ ഐഡിയ എന്തെന്ന് സിനിമ കണ്ടാല്‍ മനസിലാകും. കഥാപാത്രത്തിന്റെ സ്വഭാവമാണ് പറഞ്ഞു കൊടുത്തത്. രവി കെ ചന്ദ്രനാണ് മീറ്റിങ് അറേഞ്ച് ചെയ്തത്. ഞങ്ങള്‍ മൂന്ന് പേരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തു. ഇത് നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു'' എന്നാണ് മുരുഗദോസ് പറയുന്നത്.

''അതിന് ശേഷം, രണ്ട് ആഴ്ച കഴിഞ്ഞ് ഞാന്‍ മെസേജ് അയച്ചു. മറുപടി വളരെ വൈകിയാണ് വന്നത്. അതിന് ശേഷം ഞാന്‍ ബന്ധപ്പെടാന്‍ പോയില്ല. ഹിന്ദി ഗജിനിയ്ക്ക് ശേഷം ഒരു ഫ്‌ളോയില്ലെങ്കില്‍ നടക്കില്ല എന്ന ഘട്ടത്തിലെത്തിയിരുന്നു ഞാന്‍. കമ്യൂണിക്കേഷന്‍ ഇല്ലാതെ വന്നതോടെ ഞാനത് വിട്ടു. അതിന് ശേഷം ഫോളോ ചെയ്തില്ല. പൊതുവെ ഞാന്‍ പിന്നാലെ നടക്കില്ല. നമുക്ക് നമ്മളോട് തന്നെ ഒരിത് തോന്നും. ശരി, ഓക്കെ എന്ന് പറഞ്ഞ് മൂവ് ഓണ്‍ ആയി'' എന്നും അദ്ദേഹം പറയുന്നു. പിന്നീടാണ് സിനിമ ശിവകാര്‍ത്തികേയനിലേക്ക് എത്തുന്നത്.

ശിവകാര്‍ത്തികേയന്‍ ഫ്‌ളെക്‌സിബിള്‍ ആണ്. അതിനാല്‍ ചെയ്യാമെന്ന് തീരുമാനിച്ചു. കഥ ഡെവലപ്പാക്കി അതില്‍ ചേര്‍ക്കാവുന്നതെല്ലാം ചേര്‍ത്താണ് സിനിമയൊരുക്കിയതെന്നാണ് മുരുഗദോസ് പറയുന്നത്. നേരത്തെ മറ്റൊരു സിനിമയായിരുന്നു ശിവകാര്‍ത്തികേയനുമായി ചെയ്യാനിരുന്നത്. എന്നാല്‍ ആ സിനിമ ചെയ്യാനായില്ല. തുടര്‍ന്നാണ് മദ്രാസിയുടെ കഥ അദ്ദേഹത്തെ വച്ചു തന്നെ ചെയ്യാമെന്ന് തീരുമാനിക്കുന്നതെന്നാണ് മുരുഗദോസ് പറയുന്നത്.

വന്‍താരനിര അണിനിരക്കുന്ന ചിത്രമാണ് മദ്രാസി. മലയാളത്തിന്റെ ബിജു മേനോനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിദ്യുത് ജാംവാല്‍, വിക്രാന്ത്, ഷബീര്‍ കല്ലറക്കല്‍, രുക്മിണി വസന്ത്, പ്രേം കുമാര്‍, സചന നമിദാസ് എന്നിവുരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധിന്റേതാണ് സംഗീതം. എ ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ്. സുദീപ് എല്‍മോണ്‍ ആണ് ഛായാഗ്രഹണം.

Madhraasi was intialy pitched to Shahrukh Khan and he liked it. AR Murugadoss narrates why he decided to make it with Sivakarthikeyan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

ഈ ജോലി ഒഴിവ് നിങ്ങളുടെ വാട്സ്ആപ്പിലും എത്തിയോ?, തട്ടിപ്പിൽ വീഴരുതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

SCROLL FOR NEXT