മോഹിനി ഡേ, എആർ റഹ്മാൻ - സൈറ ബാനു ഇൻസ്റ്റ​ഗ്രാം
Entertainment

'സത്യത്തിന്റെ ഒരു കണികപോലും ഇല്ല, ഒരു മണിക്കൂറിൽ പിൻവലിച്ചില്ലെങ്കിൽ നിയമനടപടി': മുന്നറിയിപ്പുമായി എആർ റഹ്മാൻ

തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെ സം​ഗീത സംവിധായകൻ എ ആർ റഹ്മാനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. റഹ്മാന്റെ ബാൻഡിലെ മോഹിനി ഡേയുമായി ചേർത്തായിരുന്നു വാർത്തകൾ. ഇതിനെതിരെ റഹ്മാന്റെ മക്കളും മോഹിനി ഡേയും രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി റഹ്മാൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കും എന്നാണ് മുന്നറിയിപ്പ്.

എ ആർ റഹ്മാനുവേണ്ടി നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വക്കേറ്റ്സ് ആണ് വക്കീൽ നോട്ടീസ് അയച്ചത്. റഹ്മാൻ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂറിനുള്ളിൽ അപകീർത്തികരമായ കണ്ടന്റുകൾ പിൻവലിച്ചില്ലെങ്കിൽ നടപടിയെടുക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.

വിവാഹമോചനം പ്രഖ്യാപിച്ചതുമുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യത്തിന്റെ ഒരു കണികപോലും ഇല്ല എന്നാണ് റഹ്മാൻ പറയുന്നത്. റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT