AR Rahman വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല; അതുകൊണ്ടിപ്പോൾ വിവാഹത്തിന് പോയാൽ ഞാൻ കഴിക്കാറില്ല'

ഞാൻ വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം കഴിക്കാറില്ല.

സമകാലിക മലയാളം ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള സം​ഗീത സംവിധായകനാണ് എ ആർ റഹ്മാൻ. സ്വകാര്യത ഇഷ്ടപ്പെടുകയും അത് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് റഹ്മാൻ. പൊതുയിടങ്ങളിൽ താൻ വളരെ കുറച്ചു മാത്രമേ പോകാറുള്ളൂവെന്നും പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ ആരാധകരെ നേരിടാൻ വളരെയധികം സ്വയം സജ്ജമാകാറുണ്ടെന്നും റഹ്മാൻ പറയുന്നു.

നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്. ചെന്നൈയിൽ വിവാഹത്തിനും മറ്റും പോകുമ്പോൾ ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം ആരാധകർ സെൽഫി ചോദിച്ചെത്താറുണ്ടെന്നും റഹ്മാൻ പറഞ്ഞു. "എന്റെ ജീവിതത്തിലെ വിരോധാഭാസമാണിത്. ഭക്ഷണം കഴിക്കാൻ ആളുകൾ സമ്മതിക്കാതെ വരുമ്പോൾ അത് നമ്മുടെ കുടുംബജീവിതത്തെ ബാധിക്കും.

വിവാഹത്തിനൊക്കെ പോയി ഭക്ഷണം കഴിക്കുമ്പോൾ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ച് ആളുകൾ അടുത്തേക്ക് വരും. ഞാൻ ഭക്ഷണം കഴിക്കുകയാണെന്ന് പറഞ്ഞാൽ, പക്ഷേ ഞങ്ങൾ പോവാൻ നിൽക്കുകയാണ്, ഇപ്പോൾ പോവണം എന്നൊക്കെ പറയും. ആ വ്യക്തി ഭക്ഷണം കഴിക്കുകയാണെന്ന് പോലും അവർ മനസിലാക്കില്ല. അയാളും ഒരു മനുഷ്യനാണ്.

അതുകൊണ്ട് ഞാൻ വിവാഹങ്ങൾക്ക് പോയാൽ ഭക്ഷണം കഴിക്കാറില്ല. പോയി, അവരെ ആശംസിച്ചിട്ട് തിരിച്ചു വരും"- റഹ്മാൻ പറഞ്ഞു. ഇതുപോലെ ഹോളിവുഡിൽ നടക്കില്ലെന്നും റഹ്മാൻ പറയുന്നുണ്ട്. "വിദേശരാജ്യത്ത് റോക്ക്സ്റ്റാറുകൾക്കൊപ്പം പ്രവർത്തിക്കുമ്പോൾ അവർ വളച്ചുകെട്ടാതെ, ക്ഷമിക്കണം എനിക്ക് കഴിയില്ല എന്ന് ആരാധകരോട് പറയുന്നതു കേട്ടിട്ടുണ്ടെന്നും" റഹ്മാൻ പറഞ്ഞു.

"ഹോളിവുഡ് നടന്മാരായാലും അങ്ങനെ തന്നെ പറയും. അതുകൊണ്ടുതന്നെ ആളുകൾ വരികയുമില്ല. പക്ഷേ ഇന്ത്യൻ അഭിനേതാക്കൾ ദയയുള്ളവരാണ്. കാരണം നമ്മൾ പല വംശങ്ങളിൽപ്പെട്ടവരാണ്".- അദ്ദേഹം പറഞ്ഞു. തിരക്കുകൾക്കിടയിൽ സൗഹൃദങ്ങൾ നിലനിർത്തുന്നതിനേക്കുറിച്ചും റഹ്മാൻ വ്യക്തമാക്കുന്നുണ്ട്.

തനിക്ക് സൗഹൃദങ്ങൾ നിലനിർത്താനോ, പുതിയവ സൃഷ്ടിക്കാനോ കഴിയാറില്ല. എന്നാൽ എല്ലാ സംവിധായകരും തന്റെ സുഹൃത്തുക്കളാണെന്നും ആനന്ദ് എൽ റായ്, ഇംതിയാസ് അലി എന്നിവർക്കൊപ്പം പ്രവർത്തിക്കുന്നത് തനിക്കേറെയിഷ്ടമാണെന്നും റഹ്മാൻ പറഞ്ഞു.

Cinema News: AR Rahman says fame took a toll on family life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്മകുമാറിന് വീഴ്ച പറ്റി, മോഷണത്തിലേക്ക് നയിച്ചു; എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും'

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് 100 ബാരിക്കേഡുകള്‍ നല്‍കി കേരള ഗ്രാമീണ ബാങ്ക്

എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്

അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; മുന്നറിയിപ്പില്‍ മാറ്റം, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ദൂരദർശനിലും ആകാശവാണിയിലും കോപ്പി എഡിറ്ററാകാം, പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT