എ ആര്‍ റഹ്മാന്‍ ഫെയ്സ്ബുക്ക്
Entertainment

വിവാഹമോചനത്തിന് പിന്നാലെ സംഗീതത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ റഹ്മാന്‍? പ്രതികരിച്ച് മക്കള്‍

പ്രതികരണവുമായി റഹ്മാന്റെ മക്കളായ ഖദീജയും അമീനും രംഗത്തെത്തിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീതജ്ഞന്‍ എആര്‍ റഹ്മാന്റെയും ഭാര്യ സൈറ ബാനുവിന്റേയും വിവാഹമോചന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ പലതരത്തിലുള്ള വിവാദങ്ങളാണ് തലപൊക്കിയത്. വിവാഹമോചനത്തിന് പിന്നാലെ റഹ്മാന്‍ സംഗീതത്തില്‍ നിന്ന് നീണ്ട ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോള്‍ അതില്‍ പ്രതികരണവുമായി റഹ്മാന്റെ മക്കളായ ഖദീജയും അമീനും രംഗത്തെത്തിയിരിക്കുകയാണ്.

ഇത്തരം ഉപയോഗശൂന്യമായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാനാണ് ഖദീജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടാണ് അമീന്‍ വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയത്.

വിവാഹിതരായി 29 വര്‍ഷത്തിനു ശേഷമാണ് റഹ്മാനും സൈറവും വിവാഹമോചനം പ്രഖ്യാപിച്ചത്. 1995ലായിരുന്നു ഇവരുടെ വിവാഹം. പിന്നാലെ ബാസിസ്റ്റ് മോഹിനി ഡേയുമായി റഹ്മാന്റേയും സൈറയുടേയും വിവാഹമോചനത്തെ ബന്ധപ്പെടുത്തിയതോടെ സംഗീത സംവിധായകന്‍ നിയമനടപടി സ്വീകരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു