ഡാൻസ് വിഡിയോയിൽ നിന്ന്, ഐശ്വര്യയും അഭിഷേകും ആരാധ്യയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മയെ നോക്കി ഡാൻസ് കളിച്ച് ആരാധ്യ, സന്തോഷത്തിൽ കെട്ടിപ്പിടിച്ച് ഐശ്വര്യ; വിഡിയോ

സ്റ്റേജിൽ അച്ഛനും അമ്മക്കും നടുക്ക് നിന്ന് നൃത്തം ചെയ്യുന്ന ആരാധ്യയാണ് വിഡിയോയിൽ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയുടെ അഭിനയവും ഡാൻസുമെല്ലാം ആരാധകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമ്മയെപ്പോലെ നൃത്തം ചെയ്യുന്ന ആരാധ്യയുടെ വിഡിയോ ആണ്. ഐശ്വര്യയുടെ അടുത്ത ബന്ധുവായ ശ്ലോക ഷെട്ടിയുടെ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങിലാണ് അച്ഛൻ അഭിഷേക് ബച്ചനും ഐശ്വര്യക്കുമൊപ്പം ആരാധ്യ ചുവടുവെച്ചത്. 

സ്റ്റേജിൽ അച്ഛനും അമ്മക്കും നടുക്ക് നിന്ന് നൃത്തം ചെയ്യുന്ന ആരാധ്യയാണ് വിഡിയോയിൽ കാണുന്നത്. അമ്മ ചെയ്യുന്നതുനോക്കി അതുപോലെ പകർത്തുകയാണ് ആരാധ്യ. മകളുടെ ഡാൻസ് കണ്ട് കെട്ടിപ്പിടിക്കുന്ന ഐശ്വര്യയേയും വിഡിയോയിൽ കാണാം. കൂടെ അഭിഷേകും മകളെ പ്രശംസിക്കുന്നുണ്ട്. എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

മകളെ അമിതമായി സംരക്ഷിക്കുന്നു എന്നാരോപിച്ച് ഐശ്വര്യ രൂക്ഷ വിമർശനം നേരിടാറുണ്ട്. പൊതുവേദികളിൽ മകളുടെ കൈകളിൽ മുറുകെ പിടിക്കുന്നതാണ് ചിലരെ പ്രകോപിപ്പിക്കുന്നത്. അടുത്തിടെ ഐശ്വര്യയുടേയും ആരാധ്യയുടേയും ഒരു വിഡിയോ വൈറലാവുകയും രൂക്ഷമായി വിമർശിക്കപ്പെടുകയും ചെയ്തിരുന്നു. ഏത് പ്രായത്തിലാണ് മകളുടെ കൈവിടാൻ ഐശ്വര്യ തയ്യാറാവുക എന്നതാണ് തങ്ങളെ അത്ഭുതപ്പെടുത്തുന്നത് എന്നാണ് ആരാധകർ ചോ​ദിക്കുന്നത്. ഇതിലും നല്ലത് മകളെ ഒക്കത്തിരുത്തുന്നതാണെന്നും പലരും കമന്റ് ചെയ്തു. തന്റെ മകളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും എന്നാണ് വിമർശകർക്ക് ഐശ്വര്യ നൽകിയ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു