ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

മേക്കപ്പില്ലാത്ത ലുക്കിൽ വിഡിയോ പകർത്തി, മകന് അടികൊടുത്ത് നടി അർച്ചന; വിഡിയോ വൈറൽ

രസകരമായ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോമഡി കഥാപാത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ മനംകവർന്നിട്ടുള്ള നടിയാണ് അർച്ചന പുരാൺ സിങ്. കുച്ച് കുച്ച് ഹോത്താ ഹേ എന്ന സിനിമയിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു രസകരമായ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. താനറിയാതെ വീഡിയോ പകർത്തിയ മകനെ തല്ലുന്നതാണ് വിഡിയോയിലുള്ളത്. 

മുടിമുറിക്കുന്ന വിഡിയോ

കണ്ണാടിയിൽ നോക്കി കത്രികകൊണ്ട് മുടി മുറിക്കുന്ന അർച്ചനയെയാണ് വിഡിയോയിൽ കാണുന്നത്. അതിനിടയിൽ അടുത്തു നിൽക്കുന്ന മകൻ ആയുഷ്മാൻ സേഥിയുമായി സംസാരിക്കുന്നുമുണ്ട്. "ആവശ്യത്തിന് മുറിച്ചെന്നു തോന്നുന്നു. ഇനിയും മുറിച്ചാൽ മൊട്ടയാവും"  എന്നൊക്കെയാണ് മകനോട് പറയുന്നത്. എന്നാൽ ഇതുമുഴുവൻ മകൻ അടുത്തുനിന്ന് കാമറയിലാക്കുകയാണെന്ന് അർച്ചന അറിഞ്ഞില്ല. അത് മനസിലാക്കിയതോടെ "ഇത് റെക്കോർഡ് ചെയ്യാൻ പറ്റില്ല" എന്ന് പറഞ്ഞുകൊണ്ട് മകനടുത്തേക്ക് വന്ന് കൈകൊണ്ടു തല്ലുകയായിരുന്നു. തല്ലുന്നതിന്റെ ശബ്ദം മാത്രമാണ് വിഡിയോയിലുള്ളത്. 

വിഡിയോ പങ്കുവച്ചത് ആയുഷ്മാൻ

ആയുഷ്മാൻ  തന്നെയാണ് അമ്മയുടെ തല്ല് വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. "അമ്മയുടെ തല്ല്. അമ്മയെ അലോസരപ്പെടുത്തുന്നതിലും മികച്ച വിനോദം വേറെയുണ്ടോ" എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഇത് ആദ്യമായല്ല അമ്മയുടെ വിഡിയോ പകർത്തി ആയുഷ്മാൻ പങ്കുവയ്ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം