arijit singh fb
Entertainment

'ഇനിയും ഒരുപാട് പാട്ടുകൾ പൂർത്തിയാക്കാനുണ്ട്, എത്ര തവണ ആളുകളോട് ഇങ്ങനെ വിശദീകരിക്കാനാകും'; മൗനം വെടിഞ്ഞ് അർജിത്

എനിക്ക് നിങ്ങളെല്ലാവരെയും വലിയ ഇഷ്ടമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

പിന്നണി ​ഗാനരം​ഗത്തു നിന്നുള്ള ​ഗായകൻ അർജിത് സിങ്ങിന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെയും സിനിമാ മേഖലയിലുള്ളവരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ തന്നെ സ്നേഹിക്കുന്ന ആരാധകരോടായി ഒരു സന്ദേശം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ഗാനങ്ങൾ കേൾക്കുന്നവരോടായി മാത്രമാണ് താൻ ഇത് പറയുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അർജിതിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

എക്സിലൂടെയായിരുന്നു ​ഗായകന്റെ പ്രതികരണം. “ഈ സന്ദേശം എന്റെ ശ്രോതാക്കൾക്ക് വേണ്ടിയുള്ളതാണ്. എന്റെ ശ്രോതാവല്ലെങ്കിൽ ദയവ് ചെയ്ത് വായിക്കരുത് സ്വൈപ്പ് ചെയ്ത് പോകണം. ഇതൊരു അപേക്ഷയാണ്. ഹലോ പ്രിയപ്പെട്ടവരേ! എനിക്ക് നിങ്ങളെല്ലാവരെയും വലിയ ഇഷ്ടമാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ ക്രൂരമായ ലോകത്ത് നിങ്ങൾ കാണിക്കുന്ന ദയയ്ക്ക് ഒത്തിരി നന്ദി. ഞാൻ പുതിയ ജോലികൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും, ഇനിയും പാടാനുള്ള പാട്ടുകൾ ഒട്ടും കുറവല്ല എന്ന് നിങ്ങൾക്കറിയാമല്ലോ. എനിക്ക് ധാരാളം ഗാനങ്ങൾ പൂർത്തിയാക്കാനുണ്ട്.

പൂർത്തിയാകാത്ത നിരവധി ഗാനങ്ങളുണ്ട്. ഈ വർഷമുടനീളം അതുണ്ടാകും. ചിലപ്പോൾ അടുത്തവർഷവും അത് തുടർന്നേക്കും. സമാധാനത്തോടെ ഇരിക്കുക. ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുക. നിങ്ങളുടെ ശരീരത്തിൽ നിന്ന് സ്പൈക്ക് പ്രോട്ടീനുകളെ നീക്കം ചെയ്യുക, 5ജി ഉപേക്ഷിക്കുക, വായിക്കുക, സ്നേഹിക്കുക, ധ്യാനിക്കുക. ജയ് ദേവി!"- അർജിത് കുറിച്ചു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് പിന്നണി ​ഗാനരം​ഗത്ത് നിന്ന് താൻ വിരമിക്കുകയാണെന്ന് അർജിത് പ്രഖ്യാപിച്ചത്. പ്രത്യേകിച്ച് കാരണങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

Cinema News: Arijit Singh explains his decision to retire from playback singing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ എസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിക്ക് പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി

ഞാനിവിടെ മന്ത്രിയെ കാത്തു നില്‍ക്കുകയായിരുന്നു, അപ്പോഴാണ് ആക്രമണം, സമരക്കാര്‍ മന്ത്രിയുടെ കഴുത്തിനു പിടിച്ചു തള്ളി: സ്പീക്കര്‍ ഷംസീര്‍

ദീർഘനേരം നിൽക്കുമ്പോഴും നടക്കുമ്പോഴും വേദന, എന്താണ് ഫ്ലാറ്റ് ഫീറ്റ്?

ഉരുളക്കിഴങ്ങിൽ വ്യാജനോ? ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

'ചിരിപ്പിക്കാൻ വേണ്ടി മനഃപൂർവം ഒന്നും ചെയ്തിട്ടില്ല, 'സ്പാ' ക്ലൈമാക്സ് അങ്ങനെ ചെയ്തത് അതുകൊണ്ടാണ്'; എബ്രിഡ് ഷൈൻ- അഭിമുഖം

SCROLL FOR NEXT