Chatha Pacha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

വാൾട്ടർ മമ്മൂട്ടി ആണോ ? ആകാംക്ഷ നിറച്ച് 'ചത്താ പച്ച' ട്രെയ്‌ലർ

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ യുവതാരങ്ങളായ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് ചത്താ പച്ച. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. കൊച്ചി ലുലുമാളിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു ചത്താ പച്ച: ദ് റിംഗ് ഓഫ് റൗഡീസിന്റെ ട്രെയ്‌ലർ ലോഞ്ച്.

റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഒരു മാസ്സ് വിഷ്വൽ ട്രീറ്റ് തന്നെയായിരിക്കും ചത്താ പച്ച എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ​ഗുസ്തിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ നടൻ മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

മമ്മൂട്ടിയുടെ സാന്നിധ്യവും ട്രെയ്‌ലറിലുണ്ട്. ഇതോടെ സിനിമാ പ്രേക്ഷകരുടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെന്നി ദയാൽ, വിജയ് യേശുദാസ്, സിദ്ധാർത്ഥ് മഹാദേവൻ, എംസി കൂപ്പർ തുടങ്ങിയ പ്രമുഖ ഗായകരും മ്യൂസിക് & ട്രെയ്‌ലർ ലോഞ്ചിനെത്തിയിരുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കും ടീസറും തരംഗമായി മാറിയിരുന്നു. സനൂപ് തൈക്കൂടമാണ് തിരക്കഥ. ആനന്ദ് സി ചന്ദ്രനാണ് ഛായാ​ഗ്രഹണം. ആക്ഷൻ കലൈ കിങ്‌സൻ. പശ്ചാത്തല സം​ഗീതം മുജീബ് മജീദ്, എഡിറ്റിങ് പ്രവീൺ പ്രഭാകർ. ജനുവരി 22 ന് ചിത്രം തിയറ്ററുകളിലെത്തും.

Cinema News: Arjun Ashokan and Roshan Mathew starrer Chatha Pacha trailer out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

വിജയ് നയിച്ച റാലിയില്‍ അപകടം; രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്ക്

പശ്ചിമേഷ്യൻ സംഘർഷം: ഉദ്ഘാടനത്തിന് കാത്ത് നിൽക്കാതെ സർവീസുമായി ഇത്തിഹാദ് റെയിൽ, ആശ്വാസത്തോടെ കുടുങ്ങികിടന്ന യാത്രക്കാർ

SCROLL FOR NEXT