സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റു; റിട്ട. എസ്‌ഐ മരിച്ചു

പാടത്ത് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു
Retired SI dies after receiving electric shock from solar fence
ജോയ്
Edited By:
Updated on: 
1 min read

തൃശ്ശൂര്‍ ചേലക്കരയില്‍ റിട്ട. എസ്‌ഐ ഷോക്കേറ്റ് മരിച്ചു. വെങ്ങാനല്ലൂര്‍ സ്വദേശി ജോയ് (56) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് അടുത്ത പാടത്ത് വെച്ചായിരുന്നു സംഭവം. പാടത്ത് സ്ഥാപിച്ച സോളാര്‍ വേലിയില്‍ നിന്നും ഷോക്കേറ്റത് ആകാമെന്നാണ് പ്രാഥമിക നിഗമനം.

പാടത്ത് അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ട ഭാര്യ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചേലക്കര സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം. അമ്മ: മേരി. ഭാര്യ: ഷിജി. മക്കള്‍: യവന, യുവ. സഹോദരങ്ങള്‍: ബാബു, സണ്ണി, ലീന.

Summary

Retired SI dies after receiving electric shock from solar fence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com