Arjun Ashokan, Chatha Pacha ഇൻസ്റ്റ​ഗ്രാം
Entertainment

ലോകോ ലോബോ ആയി അർജുൻ അശോകൻ; 'ചത്താ പച്ച' ഫസ്റ്റ് ലുക്ക്

ഫോർട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം.

Author : സമകാലിക മലയാളം ഡെസ്ക്

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് അർജുൻ അശോകൻ. നടന്റെ പിറന്നാളിനോടനുബന്ധിച്ച് താരത്തിന്റെ പുതിയ ചിത്രമായ ചത്താ പച്ചയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. ലോക്കോ ലോബോ എന്ന കഥാപാത്രമായി, വിചിത്രമായൊരു ചിരിയോടെ നിൽക്കുന്ന അർജുനെയാണ് പോസ്റ്ററിൽ കാണാനാവുക.

അർജുൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫോർട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം.

രമേശ് & റിതേഷ് എസ് രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർക്കൊപ്പം കാൻസ് ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ സംവിധായകൻ ഷിഹാൻ ഷൗക്കത്ത് (ക്രിയേറ്റീവ് പ്രൊഡ്യൂസർ) സഹസ്ഥാപകനായ ' റിയൽ വേൾഡ് എന്റർടെയ്ൻമെന്റ് ' എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അർജുൻ അശോകനൊപ്പം റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. തിരക്കഥ സനൂപ് തൈക്കൂടം, ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ. സംഗീതം ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകരായ ഷങ്കർ–എഹ്സാൻ–ലോയ് ആണ്. കൊച്ചിയുടെ കരുത്തും കലഹവും, റസ്‌ലിങ്ങിന്റെ വൈഭവവും ഒരുമിച്ച് നിൽക്കുന്ന ലോകം വരച്ചിടാനൊരുങ്ങുകയാണ് ചത്താ പച്ച.

Cinema News: Actor Arjun Ashokan starrer Chatha Pacha first look poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂര്യകുമാർ യാദവ് ടി20 ടീമിന് 'പുറത്ത്'; നായകസ്ഥാനത്തേക്ക് ഇവരിൽ ഒരാൾ

ഇന്ധനവിലക്കയറ്റം: വിമാനക്കമ്പനികള്‍ക്ക് ആശ്വാസം; 10,000 കോടി രൂപയുടെ പദ്ധതി സാധാരണക്കാരനു ഗുണമോ?

വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങിയത് അടുത്തിടെ; കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു

NISH: ശ്രവണപരിമിതർക്കുള്ള ഡിഗ്രി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കാം

ഗൂഗിള്‍ പിക്‌സല്‍ 11 സീരീസ് ഓഗസ്റ്റില്‍?; അറിയാം പ്രതീക്ഷിക്കുന്ന വിലയും ഫീച്ചറുകളും

SCROLL FOR NEXT