ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരായത് 
Entertainment

നടി ഐശ്വര്യ അർജുൻ വിവാഹിതയായി; വരൻ ഉമാപതി: ചിത്രങ്ങൾ വൈറൽ

നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ

Author : സമകാലിക മലയാളം ഡെസ്ക്

ടിയും തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളുമായ ഐശ്വര്യ അർജുൻ വിവാഹിതയായി. നടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതിയാണ് വരൻ. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും വിവാഹിതരായത്.

ചുവന്ന പട്ടു സാരിയിൽ ഹിന്ദു വധുവായാണ് ഐശ്വര്യ എത്തിയത്. മുണ്ടും ഷർട്ടുമായിരുന്നു ഉമാപതിയുടെ വേഷം. സോഷ്യൽ മീഡിയയിലൂടെ ഇരുവരും വിവാഹ ചിത്രങ്ങൾ പങ്കുവച്ചു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചത്. ജൂൺ 14ന് ചെന്നൈയിൽ വച്ചാണ് വിവാഹ വിരുന്ന് നടക്കുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അർജുൻ സർജ അവതാരകനായെത്തിയ സർവൈവർ എന്ന റിയാലിറ്റി ഷോയിൽ വച്ചാണ് ഐശ്വര്യയും ഉമാപതിയും തമ്മിൽ കണ്ടുമുട്ടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞത്. 2013ൽ ‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നടൻ അർജുൻ സർജ സംവിധാനം ചെയ്ത 'പ്രേമ ബരാഹ' എന്ന ചിത്രത്തിലും ഐശ്വര്യയായിരുന്നു നായിക. തെലുങ്ക് സിനിമ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ഐശ്വര്യ. രാജകിളി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഉമാപതി ഇപ്പോൾ തൻ്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം