ഗായകൻ അര്‍മാന്‍ മാലിക് വിവാഹിതനായി. ആഷ്ന ഷ്റോഫാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. ആരാധകരും സഹപ്രവർത്തകരുമുൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും വിവാഹാശംസകൾ നേർന്ന് രംഗത്തെത്തുന്നത്.
"നീയാണെന്റെ ആലയം" എന്ന ക്യാപ്ഷനൊപ്പമാണ് അർമാൻ വിവാഹചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ലെഹങ്കയിലാണ് ആഷ്‌ന വിവാഹവേദിയിലെത്തിയത്. പേസ്റ്റല്‍ നിറത്തിലുള്ള ഷെര്‍വാണി സ്യൂട്ടാണ് അര്‍മാന്റെ വേഷം. 2023 ഓഗസ്റ്റിലായിരുന്നു അര്‍മാന്റേയും ആഷ്‌നയുടേയും വിവാഹനിശ്ചയം.
വജാ തും ഹോ, അലൈ വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അർമാൻ ആലപിച്ചിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates