ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

കുഞ്ഞതിഥിയെ വരവേറ്റ് ആര്യയും സയേഷയും, പെൺകുഞ്ഞ് 

താരദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നെന്ന സന്തോഷം നടൻ വിശാലാണ് പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും കുഞ്ഞു പിറന്നു. ഇന്നലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. താരദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നെന്ന സന്തോഷം നടൻ വിശാലാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെ സഹതാരങ്ങളും ആരാഝകരുമടക്കം നിരവധിപ്പേരാണ് ഇവർക്ക് ആശംസകളറിയിച്ച് എത്തുന്നത്.

2019 മാർച്ചിലാണ് ആര്യയും സയേഷയും വിവാഹിതരായത്. പിന്നീട് ഒന്നിച്ചുള്ള യാത്രകളുടെയും സിനിമകളുടെയും വിശേഷങ്ങൾ ഇവർ ആരാധകരുമായി പങ്കുവച്ചിരുന്നു. എന്നാൽ സയേഷ ഗർഭിണിയാണെന്ന വിവരം ഇരുവരും പുറത്തുവിട്ടിരുന്നില്ല. ആര്യയുടെ ഉറ്റസുഹൃത്തായ വിശാൽ സന്തോഷവാർത്ത അറിയിച്ച് ഇരുവർക്കും ആശംസ നേരുകയായിരുന്നു. 

സന്തോഷ് ഒരുക്കിയ ഗജിനികാന്ത് എന്ന ചിത്രത്തിൽ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2019ലെ പ്രണയദിനത്തിലാണ് വിവാഹിതരാകുന്നെന്ന വാർത്ത ഇരുവരും പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ടെക്നോപാർക്കിൽ ചീഫ് സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

സജി ചെറിയാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; മന്ത്രിയും ജീവനക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു

'കർമ്മയോദ്ധ' തിരക്കഥ മോഷ്ടിച്ചത്; മേജർ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

സോഷ്യൽ മീഡിയ വൈറൽ താരം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

SCROLL FOR NEXT