ആര്യ/ ഇൻസ്റ്റ​ഗ്രാം 
Entertainment

പൂളിൽ നിന്ന് ആര്യയുടെ ചിത്രം, എ‍രുമ വെള്ളത്തിൽ കിടക്കുന്നതുപോലെയെന്ന് കമന്റ്, മറുപടി

കറുത്ത സ്ലീവ് ലവ്ലസ് വസ്ത്രം ധരിച്ചു നിൽക്കുന്ന ആര്യയായിരുന്നു ചിത്രത്തിൽ

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലൂടെയും ടെലിവിഷനിലൂടെയും ആരാധകരുടെ മനം കവർന്ന താരമാണ് ആര്യ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സ്റ്റൈലിഷ് ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സ്വിമ്മിങ് പൂളിൽ നിന്നുള്ള മനോഹര ചിത്രവും താരം പോസ്റ്റു ചെയ്തിരുന്നു. കറുത്ത സ്ലീവ് ലവ്ലസ് വസ്ത്രം ധരിച്ചു നിൽക്കുന്ന ആര്യയായിരുന്നു ചിത്രത്തിൽ ശക്തമായ അടിക്കുറിപ്പിനൊപ്പമായിരുന്നു ചിത്രം. 

അവൾ വെള്ളമാണ്, നിങ്ങളെ മുക്കാൻ ശക്തിയുള്ളവൾ, ശുചീകരിക്കാനും മാത്രം സോഫ്റ്റായവൾ, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവൾ- എന്നാണ് ആര്യ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. അതിനിടെ താരത്തെ ആക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും എത്തി. 

എരുമ വെള്ളത്തിൽ കിടക്കുന്നതുപോലെയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് രൂക്ഷ മറുപടിയുമായി താരം രം​ഗത്തെത്തി. കണ്ണ് നന്നായി പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും ഇത് തന്റെ ചിത്രമല്ല എന്റേതാണ് എന്നുമായിരുന്നു ആര്യ മറുപടിയായി കുറിച്ചത്. തമിഴിൽ വന്ന കമന്റിന് തമിഴിൽ തന്നെയാണ് താരം മറുപടി നൽകിയത്. മേക്കപ്പ് കുറഞ്ഞോ ചേട്ടാ എന്ന കമന്റിന് ലേ​ശം എന്നായിരുന്നു മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT