Manju Warrier ഇന്‍സ്റ്റഗ്രാം
Entertainment

മഞ്ജു ചേച്ചിയില്‍ നിന്നും കിട്ടിയ അപ്രതീക്ഷിത ആശംസ; കല്യാണത്തലേന്ന് വന്ന ഫോണ്‍ കോളിനെപ്പറ്റി ആര്യ

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഈയ്യടുത്താണ് നടിയും അവതാരകയുമായ ആര്യ വിവാഹിതയായത്. ബിഗ് ബോസ് താരവും ഡിജെയുമായ സിബിന്‍ ആണ് ആര്യയുടെ വരന്‍. ഇരുവരും ഏറെനാളുകളായി സുഹൃത്തുക്കളാണ്. ഈ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തുകയായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആര്യയുടേയും സിബിന്റേയും വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന് ലഭിച്ച അപ്രതീക്ഷിതമായൊരു ആശംസയെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ. മലയാളത്തിന്റെ സൂപ്പര്‍ നായിക മഞ്ജു വാര്യരില്‍ നിന്നും ലഭിച്ച അപ്രതീക്ഷിമായ ആശംസയെക്കുറിച്ചാണ് ആര്യ സംസാരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം.

''യെസ്. പ്രിയപ്പെട്ട മഞ്ജു ചേച്ചിയുമായി ഫോണിലൂടെ സംസാരിക്കാന്‍ സാധിച്ചത്. കല്യാണത്തിന് തൊട്ട് മുമ്പത്തെ ദിവസമായിരുന്നു. അവര്‍ ഹൃദയംനിറഞ്ഞ ആശംസകള്‍ ഞങ്ങള്‍ക്ക് നേര്‍ന്നു. അത് വളരെ സ്‌പെഷ്യല്‍ ആയിരുന്നു'' എന്നാണ് ആര്യ പറയുന്നത്.

രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ഭയമാണ്. ഇതും പരാജയപ്പെട്ടാലോ എന്ന ഭായമാണ് കാരണമെന്ന് പറഞ്ഞൊരാള്‍ക്കും ആര്യ മറുപടി നല്‍കുന്നുണ്ട്. ഒരിക്കല്‍ തെന്നി വീണെന്ന് കരുതി, എഴുന്നേറ്റ് വീണ്ടും മുന്നോട്ട് പോകുന്നത് വേണ്ടെന്ന് വെക്കുമോ? അതോ വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പോകാന്‍ ശ്രമിക്കുമോ? എന്നാണ് ആര്യ തിരിച്ചു ചോദിക്കുന്നത്.

വിവാഹ കാര്യം പറഞ്ഞപ്പോള്‍ മകള്‍ ഖുഷി എന്താണ് പറഞ്ഞതെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്. ഖുഷിയ്‌ക്കൊപ്പമുള്ള വിഡിയോയിലൂടെയാണ് ആര്യ അതിന് മറുപടി നല്‍കിയത്. യെസ് എന്ന് പറഞ്ഞു. നിങ്ങളാരും പ്രൊപ്പോസല്‍ വീഡിയോ കണ്ടില്ലേ. ഇന്‍സ്റ്റയില്‍ ഉണ്ട്, കാണൂവെന്നാണ് ഖുഷിയും ആര്യയും പറയുന്നത്. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ആര്യയുടേയും സിബിന്റേയും വിവാഹത്തിനുണ്ടായിരുന്നുള്ളൂ. എങ്കിലും തങ്ങളുടെ സ്‌പെഷ്യല്‍ ദിവസം കളറാക്കി മാറ്റാന്‍ ഇരുവര്‍ക്കും സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങളെല്ലാം വലിയ ഹിറ്റായി മാറുകയും ചെയ്തു.

Arya says she got an unexpected wish from Manju Warrier a day before her marriage with Sibin. calls it special.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​ഗൂഢാലോചന തെളിഞ്ഞില്ല, ദിലീപിനെ വെറുതെ വിട്ടു; ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

കുട്ടികള്‍ വിളിച്ചിട്ടും അമ്മ ഉറക്കമുണര്‍ന്നില്ല, യുവതി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

21 പല്ലുകൾ വെറുതെയല്ല! ബിയർ-സോഡ കുപ്പികളുടെ അടപ്പിനും ഉണ്ട് ഒരു കഥ

ഖുര്‍ ആന്‍ നിര്‍ദേശിച്ചതുപോലെ അവര്‍ വീട്ടിലിരിക്കും; മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശന വിവാദത്തില്‍ ഹമീദ് ഫൈസി അമ്പലക്കടവ്

SCROLL FOR NEXT