ആര്യ/ ഇൻസ്റ്റ​ഗ്രാം 
Entertainment

സി​ഗരറ്റ് പുകച്ച്, ഡെനിം ഷർട്ടിൽ ആര്യ, ​ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറൽ

താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളിൽ വിമർശനം, പരിഹാസവുമായി ചിലർ രം​ഗത്തെത്തുന്നുണ്ട്. അവർക്കെല്ലാം താരം മറുപടിയും നൽകിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് ആര്യ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ​ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഡെനിം ഷർട്ട് മാത്രം അണിഞ്ഞ് അതീവ സ്റ്റൈലിഷായാണ് താരം എത്തുന്നത്. വൈറ്റ് ഷൂവിനൊപ്പമുള്ള താരത്തിന്റെ ലുക്ക് ആരാധകരുടെ മനം കവരുകയാണ്. കൂട്ടത്തിൽ സി​ഗരറ്റ് പുകച്ചിരിക്കുന്ന ചിത്രവുമുണ്ട്. ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാത്രം ചെയ്തതാണെന്ന മുന്നറിയിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെറിൻ ജോര്‍ജ് ആണ് ചിത്രങ്ങൾ പകർത്തിയത്. സനിത സിദ്ധാർഥാണ് സ്റ്റൈലിങ്. 

അതിനിടെ താരത്തിന്റെ ​ഗ്ലാമറസ് ചിത്രങ്ങളിൽ വിമർശനം, പരിഹാസവുമായി ചിലർ രം​ഗത്തെത്തുന്നുണ്ട്. അവർക്കെല്ലാം താരം മറുപടിയും നൽകിയിട്ടുണ്ട്. ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ, എന്നായിരുന്നു ആര്യയുടെ മറുപടി. ‘പാന്റ് മുഖ്യം ബിഗിൽ സോറി ആര്യ’, എന്ന മറ്റൊരു കമന്റിന് ‘നിക്കർ ഉണ്ട് ബിഗിലേ’ എന്നാണ് താരം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT