ലതാ മങ്കേഷ്‌കര്‍ 
Entertainment

ലതാ മങ്കേഷ്‌കറിനെ കാണാന്‍ ആശാ ഭോസ്‌ലെ ആശുപത്രിയിലെത്തി

ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്, സഹോദരി ആശാ ഭോസ്‌ലെ ഇതിഹാസ ഗായികയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആശാ ഭോസ് ലെ മാധ്യമങ്ങളോട് പറഞ്ഞു..


ആശാ ഭോസ്‌ലെയെ കൂടാതെ ചലച്ചിത്ര നിര്‍മ്മാതാവ് മധുര് ഭണ്ഡാര്‍ക്കര്‍, സുപ്രിയ സുലെ, രശ്മി താക്കറെ എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു. നേരത്തെ എംഎന്‍എസ് മേധാവി രാജ് താക്കറെയും ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു.

10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റി. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളായതായും നിരീക്ഷണത്തിലിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

1942ല്‍ തന്റെ 13ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

SCROLL FOR NEXT