Asha Sharath ഇന്‍സ്റ്റഗ്രാം
Entertainment

'എന്നിലൂടെ എന്റെ ചേട്ടന്മാര്‍ ജീവിക്കുന്നു'; ഡിപി ഇപ്പോഴും ചേട്ടന്‍, പോയ അന്ന് ഇട്ടതാണ്: വികാരഭരിതയായി ആശ ശരത്ത്

ഒരാള്‍ പോയപ്പോല്‍ അയാളെക്കൂടി രണ്ടാമത്തെ ആളില്‍ കണ്ടിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തന്നിലൂടെ തന്റെ സഹോദന്മാര്‍ ഇപ്പോഴും ജീവിക്കുകയാണെന്ന് നടി ആശ ശരത്ത്. സഹോദരന്മാര്‍ തന്നെ വിട്ടു പോയതായി തോന്നിയിട്ടില്ല. അവര്‍ തനിക്കു ചുറ്റുമായി എവിടെയോ ഉണ്ടെന്ന് തന്നെയാണ് സ്വയം പറഞ്ഞ് പഠിപ്പിക്കുന്നതെന്നും ആശ ശരത്ത് പറയുന്നു. യെസ് 27 മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സഹോദരന്മാരുടെ വിയോഗത്തെക്കുറിച്ച് ആശ ശരത്ത് മനസ് തുറന്നത്.

''എനിക്ക് രണ്ട് ചേട്ടന്മാരാണ്. രണ്ടു പേരും ദൈവത്തില്‍ ചേര്‍ന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വേണു ചേട്ടനും ബാലു ചേട്ടനും. ഒരാള്‍ പോയപ്പോല്‍ അയാളെക്കൂടി രണ്ടാമത്തെ ആളില്‍ കണ്ടിരുന്നു. വേണു ചേട്ടന്‍ പോയപ്പോള്‍ ചേട്ടനേയും കൂടിയാണ് ബാലേട്ടനില്‍ കണ്ടിരുന്നത്. രണ്ടാമത്തെ ആളും പോയപ്പോള്‍ ഞാന്‍ അമ്മയെ ആശ്വസിപ്പിക്കാനായി നമ്മളെല്ലാം ക്യൂവിലാണ് എന്ന് തമാശയായി പറയും. നേരത്തെ പോയി സീറ്റ് പിടിച്ചത് മാത്രമാണ്. നമ്മളെല്ലാവരും പോകും എന്ന്'' താരം പറയുന്നു.

''പക്ഷെ ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത്, എന്നെ പറഞ്ഞ് പറഞ്ഞ് പഠിപ്പിക്കുന്നത് എന്നിലൂടെ എന്റെ ചേട്ടന്‍ ജീവിക്കുന്നുവെന്നതാണ്. അത് ഓരോരുത്തര്‍ക്കും ഓരോ വേര്‍ഷനുണ്ടാകും. ഞാന്‍ എന്നെ സമാധാനിപ്പിക്കുന്നത് എന്നിലൂടെ എന്റെ ചേട്ടന്മാര്‍ ജീവിക്കുന്നുവെന്നാണ്. രണ്ടു പേരേയും ഒരാളായിട്ടാണ് ഞാന്‍ വര്‍ഷങ്ങളായി കണ്ടിട്ടുള്ളത്. വേണു ചേട്ടനും ബാലേട്ടനും ഒന്നാണ്. അതിനാല്‍ എന്റെ ഡിപി ഇപ്പോഴും ചേട്ടനാണ്. ചേട്ടന്‍ പോയ അന്ന് ഇട്ടതാണ്.''

''ഞാന്‍ വിശ്വസിക്കുന്നത് എന്റെ ഫോണില്‍ നിന്നും വാട്‌സ് ആപ്പ് മെസേജ് പോയാല്‍ അവര്‍ അയക്കുന്ന ഫീലായിരിക്കണം എന്നാണ്. അങ്ങനെയാണ് എല്ലാം ചെയ്യുന്നത്. അതിലാണ് എന്റെ സംതൃപ്തി. ചേട്ടന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ഉപയോഗിക്കുന്നത് അമ്മയാണ്. ഇപ്പോഴും അമ്മ വിളിക്കുമ്പോള്‍ ബാലേട്ടന്‍ എന്നാണ് വരുന്നത്. എന്റെ ചേട്ടന്‍ എന്നിലൂടെ ജീവിക്കുന്നുവെന്നാണ്. പോയി എന്നല്ല. ഞാനിപ്പോഴും ഇവിടെയുണ്ട് എന്ന് പറയുകയാണ്'' താരം പറയുന്നു.

ഈ വീടിന് എന്റെ ചേട്ടന്റെ പേരാണ്. ചേട്ടന്‍ പോയ ശേഷമാണ് വീടിന്റെ ഹൗസ് വാമിങ് നടന്നത്. ബാലഗോകുലം എന്നാണ് വീടിന്റെ പേര്. എല്ലായിടത്തും അവര്‍ ജീവിക്കുന്നു. അവര്‍ എവിടേയും പോയിട്ടില്ല. എന്നിലൂടെ ജീവിക്കുന്നുവെന്നാണ് ഞാന്‍ സ്വയം പറഞ്ഞ് പഠിപ്പിക്കുന്നതെന്നും ആശ ശരത്ത് പറയുന്നു.

Asha Sharath gets emotional while talking about her brothers. Says they both lives through her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷത്തിന്റെ അവിശ്വാസ നോട്ടീസ്; ഒപ്പുവെച്ചത് 118 എംപിമാര്‍

2200 കോടി രൂപയുടെ പോരാട്ടം: ഇന്ത്യ പാക് പോരില്‍ എന്ത് സംഭവിക്കും?, ചരിത്രം ഇങ്ങനെ

ആലപ്പുഴ- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍, പാലക്കാട് ടൗണ്‍- പറളി ബൈപാസ് ലൈന്‍; 500 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, പ്രതീക്ഷ

വൈദ്യുതാലങ്കാരങ്ങൾ കൈയെത്തും ദൂരത്ത് വേണ്ട!; ഉത്സവാഘോഷങ്ങളിൽ ജാ​ഗ്രതാ നിർദേശവുമായി കെഎസ്ഇബി

സുരേഷ് ഗോപി, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍; ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സിനിമാതാരങ്ങള്‍ സംഭാവന നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്

SCROLL FOR NEXT