ആശിഷ് വിദ്യാർഥി ആദ്യ ഭാര്യയ്ക്കൊപ്പം, ആശിഷും രണ്ടാം ഭാര്യയും/ ഫെയ്സ്ബുക്ക് 
Entertainment

'ആശിഷ് എന്നെ ഒരിക്കലും ചതിച്ചിട്ടില്ല'; വ്യക്തമാക്കി ആദ്യ ഭാര്യ

തന്നെ ഒരിക്കലും ആശിഷ് വഞ്ചിച്ചിട്ടില്ല എന്നു പറയുകയാണ് രജോഷി

സമകാലിക മലയാളം ഡെസ്ക്

ടന്‍ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 60ാം വയസിലാണ് താരം വീണ്ടും വിവാഹിതനായത്. താരത്തിന്റെ വിവാഹവാര്‍ത്തകള്‍ക്ക് പിന്നാലെ മുന്‍ ഭാര്യയും നടിയുമായ രജോഷി ബരുവയുടെ പോസ്റ്റും ചര്‍ച്ചയായി. എന്നാല്‍ തന്നെ ഒരിക്കലും ആശിഷ് വഞ്ചിച്ചിട്ടില്ല എന്നു പറയുകയാണ് രജോഷി. 

ഞങ്ങളെക്കുറിച്ച് ആളുകള്‍ പറയുന്നതെല്ലാം കേട്ട് ഞാന്‍ വല്ലാതായി. അത് ശരിയല്ല. ആശിഷ് ഒരിക്കലും എന്നെ ചതിച്ചിട്ടില്ല. ആളുകള്‍ കരുതുന്നതുപോലെ വീണ്ടും വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കില്‍ പോലും. ഇത് തികച്ചും തെറ്റായ ചിന്താഗതിയാണ്.- രജോഷി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇരുവരും വിവാഹമോചിതരാകുന്നത്. പരസ്പര സമ്മതത്തോടെയായിരുന്നു വേര്‍പിരിയല്‍ എന്നാണ് രജോഷി പറഞ്ഞത്. ശകുന്തള ബറുവയുടെ മകളായും ആശിഷ് വിദ്യാര്‍ഥിയുടെ ഭാര്യയായും ഞാന്‍ ഏറെ കാലം ചെലവഴിച്ചു. എന്റെ സ്വന്തം വഴിയിലൂടെ യാത്ര ചെയ്യാനുള്ള സമയമായിരിക്കുകയാണ്. എനിക്ക് എന്റേതായ വ്യക്തിത്വം വേണം. ആശിഷ് എന്റെ വ്യക്തിത്വം നശിപ്പിച്ചു എന്നല്ല അതിനര്‍ത്ഥം. ഞങ്ങള്‍ രണ്ടുപേരും വ്യത്യസ്തമായ ഭാവി കാണുകയാണ്. - രജോഷി കൂട്ടിച്ചേര്‍ത്തു. 

വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം. പ്രാര്‍ഥനകളും ആശംസകളുമായി താന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും. അദ്ദേഹത്തിന്റെ മനസ്സില്‍ തനിക്ക് വേണ്ടിയുള്ള നല്ല കാര്യങ്ങളല്ലാതെ മറ്റൊന്നും ഇല്ലെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രജോഷി കൂട്ടിച്ചേര്‍ത്തു. രജോഷിക്കും ആശിഷ് വിദ്യാര്‍ത്ഥിക്കും അര്‍ത്ഥ് എന്ന ഒരു മകനുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT