ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ജീത്തു ജോസഫ് സിനിമയിൽ ആസിഫ് അലി നായകൻ; നി​ഗൂഢത നിറച്ച് കൂമൻ മോഷൻ പോസ്റ്റർ

ദി നൈറ്റ് റൈഡർ എന്ന ടാ​ഗ്ലൈനോടെയാണ് ചിത്രം എത്തുക

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ നായകനായെത്തുന്ന 12TH മാനിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ‍ പുറത്തുവിട്ടുകൊണ്ടാണ് പ്രഖ്യാപനം.

നി​ഗൂഢത ഉണർത്തി പേരും പോസ്റ്ററും

ദി നൈറ്റ് റൈഡർ എന്ന ടാ​ഗ്ലൈനോടെയാണ് ചിത്രം എത്തുക. പേരുപോലെ തന്നെ ദുരൂഹതയുണർത്തുന്നതാണ് പോസ്റ്ററും. രണ്‍ജി പണിക്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.  '12ത് മാന്റെ' തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്‍ണകുമാറാണ് 'കൂമന്റേ'യും രചയിതാവ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഫെബ്രുവരി 20നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. 

ആല്‍വിൻ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്റ്റ് ഡിസൈൻ ഡിക്സണ്‍ പൊടുത്താസ്. വിഷ്‍ണു ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 'കൂമൻ' എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് വി എസ് വിനായക്. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാനരചന. ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍. ജീത്തു ജോസഫ് ചിത്രത്തിന്റെ ആര്‍ട്ട് രാജീവ് കൊല്ലം. പൊള്ളാച്ചി, മറയൂര്‍ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

മോഹൻലാലിന്റെ 12TH മാനിന് ശേഷം

മോഹൻലാൽ നായകനായി എത്തിയ ദൃശ്യം 2 ആയിരുന്നു ജീത്തു ജോസഫിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഇത് വമ്പൻ വിജയമായതോടെ ഹിറ്റ് ജോഡികൾ വീണ്ടും ഒന്നിച്ചത്. ചിത്രീകരണം പൂർത്തിയാക്കിയ 12TH മാൻ വൈകാതെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു